മാവോയിസ‌്റ്റ‌് സാന്നിധ്യം പ്രത്യേകപരിശീലനം ലഭിച്ച 350 പൊലീസുകാര്‍ വനമേഖലയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

മാവോയിസ‌്റ്റ‌് സാന്നിധ്യം പ്രത്യേകപരിശീലനം ലഭിച്ച 350 പൊലീസുകാര്‍ വനമേഖലയില്‍


മാവോയിസ്റ്റ‌് സാന്നിധ്യമുള്ള വനമേഖലയിലെ പൊലീസ‌് സ‌്റ്റേഷനുകളിൽ ഇനി പ്രത്യേക പരിശീലനം ലഭിച്ച പൊലീസുകാരെത്തും. പാലക്കാട‌്, മലപ്പുറം, കോഴിക്കോട‌്, വയനാ‌ട‌്, കണ്ണൂർ, കാസർകോട‌് ജില്ലകളിലെ 48  സ‌്റ്റേഷനുകളിലായി 350 പൊലീസുകാരെ നിയമിച്ചു. അതത‌് ജില്ലകളിലെ   സ‌്റ്റേഷനുകളിൽനിന്ന‌് തെരഞ്ഞെടുക്കപ്പെട്ട സിവിൽ പൊലീസ‌് ഓഫീസർമാർക്ക‌് ഊട്ടി കൂനൂരിലെ മദ്രാസ‌് റെജിമെന്റ‌് സെന്ററിൽ ഒരുമാസത്തെ പരിശീലനം നൽകിയശേഷമാണ‌് നിയമനം.

സ‌്റ്റേഷനുകളുടെ ദൈനംദിന ഡ്യൂട്ടിയുടെ ഭാഗമാണ‌് ഇവരെങ്കിലും കാറ്റ‌്സി(കേരള ആന്റി ടെറർ സ‌്ക്വാഡ‌്)ന‌് കീഴിലുള്ള ആന്റി നക‌്സൽ ഫോഴ‌്സി(എഎൻഎഫ‌്)ന്റെ ഭാഗമാകും ഇവർ. ബറ്റാലിയനുകളിൽനിന്ന‌് തെരഞ്ഞെടുക്കപ്പെട്ട 140 പൊലീസുകാർക്കുള്ള പ്രത്യേക പരിശീലനവും ഇതോടൊപ്പം ആരംഭിച്ചു.

കണ്ണൂർ, കോഴിക്കോട‌് റൂറൽ, വയനാട‌് എന്നിവിടങ്ങളിൽനിന്ന‌് 50 വീതവും മലപ്പുറം, പാലക്കാട‌് എ‌ന്നിവിടങ്ങളിൽനിന്ന‌് 100 വീതവുമാണ‌് ഓരോ ജില്ലയിലും നിയമനം ലഭിച്ച പൊലീസുകാർ.  ഇവർ എത്തുന്നതോടെ സ‌്റ്റേഷനുകളിൽ അധികമുള്ള മറ്റു പൊലീസുകാരെ വനമേഖലയ‌്ക്ക‌് പുറത്തുള്ള സ‌്റ്റേഷനുകളിലേക്ക‌് മാറ്റും.

നിലമ്പൂർ, പാലക്കാട‌്, വയനാട‌് വനമേഖലയിൽ പലപ്പോഴായി മാവോയിസ‌്റ്റ‌് സാന്നിധ്യം റിപ്പോർട്ട‌് ചെയ‌്തിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2psFLOJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages