കോഴിക്കോട് > പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ മുജീബ് എന്ന യുവാവ് മരിച്ചത് നിപാ ബാധിച്ചല്ലെന്നു സ്ഥിരീകരണം. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് മരണകാരണം എച്ച്‌വൺഎൻവൺ ആണെന്നു സ്ഥിരീകരിച്ചത്. കോഴിക്കോട് മേപ്പയൂർ സ്വദേശിയായ മുജീബ് മരിച്ചത് നിപ്പ ബാധിച്ചാണെന്നു സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക പ്രചരണം നടന്നിരുന്നു.
ഇതിനെ തുടർന്ന് ആരോഗ്യ വകുപ്പ് സാംപിളുകൾ പരിശോധനയ്ക്കായി മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. മുജീബിന്റെ ഭാര്യയുടെയും ഇവരുടെ വീടിനു സമീപമുള്ള രണ്ടു കുട്ടികളുടെയും സാംപിളുകളും പരിശോധനയ്ക്കായി അയച്ചിരുന്നു. ഇവയുടെ ഫലം തിങ്കളാഴ്ച ലഭിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ് ഇവർ.
from Kerala || Deshabhimani Online News https://ift.tt/2xJn0ek
via IFTTT
No comments:
Post a Comment