അരഗ്രാം മതി... 24 മണിക്കൂർ ലഹരിക്ക‌്; കൊച്ചിയിൽ പിടികൂടിയത്‌ 32 കിലോ എംഡിഎംഎ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

അരഗ്രാം മതി... 24 മണിക്കൂർ ലഹരിക്ക‌്; കൊച്ചിയിൽ പിടികൂടിയത്‌ 32 കിലോ എംഡിഎംഎ

കൊച്ചി > കണ്ടാൽ കൽക്കണ്ടംപോലെയേ തോന്നൂ. വെറും അരഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കിക്കുടിച്ചാൽ മതി, വിവരമറിയും.  കൊച്ചിയിൽ പിടികൂടിയ എംഡിഎംഎ തീർക്കുന്ന വിഭ്രാന്തിയുടെ മായികേലാകം 12 മുതൽ 24 മണിക്കൂർവരെ നീളുമത്രെ. ഇതാണ് എംഡിഎംഎയുടെ വിലയും കൂട്ടുന്നത്.

ഗ്രാമിന് 7000‐10,000 വരെ ഇന്ത്യയിൽ വിലയുള്ള ഈ മയക്കുമരുന്നിന്് ഗൾഫിലെത്തിയാൽ 30,000 രൂപവരെ ലഭിക്കും.  മോളി, എക്സ്റ്റസി എന്നീ വിളിപ്പേരുകളിലാണ് അറിയപ്പെടുന്നത്. നിശാപാർടികളുടെ അരങ്ങുകൊഴുപ്പിക്കുന്ന കാര്യത്തിൽ എന്നും മുന്നിലാണ് ഈ ലഹരിമരുന്ന്. മണമില്ലെന്നതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടില്ലെന്നതും ലഹരി ഉപഭോക്താക്കളെ ഇതിന്റെ പിടിയിൽ തളച്ചിടുന്നു. ലൈംഗിക ഉത്തേജകവസ്തുവായും ഉപയോഗിക്കുന്നുണ്ട്.

പാർടി ഡ്രഗ‌് ആയാണ‌് എംഡിഎംഎ ഉപയോഗിക്കുന്നത‌്. കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുന്നതാണ‌് ഈ രാസവസ‌്തു. ക്രിസ‌്റ്റൽ അവസ്ഥയിലുള്ള എംഡിഎംഎ വെള്ളത്തിൽ അലിയിച്ച‌് കുടിയ‌്ക്കുകയോ ഞരമ്പുകളിൽ കുത്തിവയ‌്ക്കുകയോ കത്തിച്ച‌് പുക ശ്വസിക്കുകയോ ആണ‌് ചെയ്യാറുള്ളത‌്. അര മില്ലിഗ്രാം എംഡിഎംഎയ‌്ക്ക‌് 24 മണിക്കൂർ ലഹരി നൽകാൻ കഴിയും.

അരഗ്രാമിൽ കൂടുതൽ എംഡിഎംഎ  കൈവശം വച്ചാൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം 20 വർഷംവരെ തടവുശിക്ഷ ലഭിക്കാം. ക്രിസ്റ്റൽ, പൊടി, ക്യാപ്സൂൾ എന്നീ രൂപങ്ങളിലാണ്പ്രധാനമായും എംഡിഎംഎ കടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പാലക്കാട‌് സ്വദേശികളിൽനിന്ന‌് അഞ്ചു കിലോ പിടികൂടിയിരുന്നു. ജൂണിൽ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന‌് പത്തുകോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ഡിആർഐ വിഭാഗവും പിടികൂടിയിരുന്നു.

കൊച്ചിയിലെ പരിശോധനാ സംഘത്തിൽ സ‌്പെഷ്യൽ  സ‌്ക്വാഡ‌് സർക്കിൾ ഇൻസ‌്പെക്ടർ ബി സുരേഷ‌്, എക‌്സൈസ‌് ഇൻസ‌്പെക്ടർ ടി ജി കൃഷ‌്ണകുമാർ, സിവിൽ എക‌്സൈസ‌് ഓഫീസർ എൻ ഡി അജിത‌് കുമാർ, എൻ ഡി ടോമി, പി ഇ ഉമ്മർ  എന്നിവരുണ്ടായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2xMAmX9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages