സുപ്രീം കോടതി വിധി കെ കരുണാകരനെ ചതിച്ച നേതാക്കള്‍ക്കുള്ള തിരിച്ചടി: പത്മജ വേണുഗോപാല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

സുപ്രീം കോടതി വിധി കെ കരുണാകരനെ ചതിച്ച നേതാക്കള്‍ക്കുള്ള തിരിച്ചടി: പത്മജ വേണുഗോപാല്‍

കൊച്ചി >  കെ കരുണാകരനെ ചതിച്ച നേതാക്കള്‍ക്കുള്ള തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍. 5 നേതാക്കളാണ് ചാര കേസിന് പിന്നില്‍. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷട്രീയത്തിന്റെ സ്യഷ്ടിയാണ് ചാര കേസ്. കരുണാകരനെതിരെയുള്ള ചട്ടുകമായി ഉദ്യോഗസ്ഥര്‍ മാറി.

 കരുണാകരനെ കുടുക്കാന്‍ നമ്പിയെ കരുവാക്കി. തന്റെ അച്ഛന് നീതി കിട്ടണം.ഗൂഢാലോചന പുറത്തുവരണം. ഇതിനായി ജുഡിഷ്യല്‍ കമീഷന്റെ മുന്നില്‍ എല്ലാം തുറന്നു പറയും. രാഷട്രീയമായി കരുണാകരനെ തകര്‍ത്തെറിയുകയായിരുന്നു കേസിന്റെ ലക്ഷ്യം.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം. കരുണാകരനെ ചതിച്ച നേതാക്കള്‍ ഉന്നത സ്ഥാനങ്ങളില്‍ തുടരുന്നു. ആരൊക്കെയാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കൊച്ചു കുട്ടിക്കും അറിയാം; പത്മജ പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2x9Lj4O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages