കൊച്ചി> നടൻ ക്യാപ്‌റ്റൻ രാജു (68)അന്തരിച്ചു. കൊച്ചി പാലാരിവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. 37 വർഷമായി മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം സ്വഭാവനടനായും വില്ലനായും മികച്ച അഭിനയമാണ് കാഴ്‌ചവെച്ചത്.
രണ്ടുമാസം മുമ്പ് മകന്റെ വിവഹത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെ മസ്‌തിഷ്‌കാഘാതം ഉണ്ടായതിനെ തുടർന്ന് വിമാനം അടിയന്തിരമായി ഒമാനിൽ ഇറക്കി അവിടെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തുടർന്ന് രണ്ടാഴ്‌ച മുമ്പ് കൊച്ചിയിൽകൈാണ്ടുവന്ന് ആസ്‌റ്റർ മെഡിസിറ്റിയിൽ ചികിൽസ തുടരുകയായിരുന്നു.
ഇന്ത്യൻ ആർമി ഓഫീസർ ആയിരുന്ന ക്യാപ്‌റ്റൻ രാജുവിന്റെ സ്വദേശം പത്തനംതിട്ടജില്ലയിലെ ഓമല്ലൂരാണ് . ഭാര്യ : പ്രമീള. മകൻ: രവി .1950 ജൂൺ 27-ന് ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായാണ് ജനനം
.jpg)
സുവോളജിയിൽ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ചേർന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 500 ലധികം സിനിമകളിൽ ഇതുവരെ രാജു അഭിനയിച്ചിട്ടുണ്ട്. ഇതിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളും പെടും.പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ 'ലക്ഷ്മി സ്റ്റാർച്ച്' എന്ന കമ്പനിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്നത്.
സ്വഭാവ നടനായിട്ടൂം വില്ലൻ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റൻ രാജു അഭിനയിച്ചിട്ടുള്ളത്. 1997 ൽ ഇതാ ഒരു സ്നേഹഗാഥ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. രാജു മലയാളം സീരിയലുകളിലും അഭിനയിക്കുന്നു. 'ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറി.

പഴശ്ശി രാജ(2009), ട്വെന്റി -20 (2008),നസ്രാണി(2007),ഗോൾ (2007),ദി സ്പീഡ് ട്രാക്ക്(2007),ആന ചന്തം(2006),തുറുപ്പു ഗുലാൻ(2006),കിലുക്കം കിക്കിലുക്കം(2006),വർഗം(2006),സത്യം (2004),കൊട്ടാരം വൈദ്യൻ (2004),വാർ & ലവ് (2003),പട്ടാളം (2003),C.I.D. മൂസ (2003),താണ്ഡവം (2002), ഷാർജ ടു ഷാർജ (2001),ഒരു വടക്കൻ വീരഗാഥ (1989) എന്നിവ ക്യാപ്‌റ്റൻ രാജുവിന്റെ മികച്ച ചിത്രങ്ങളാണ്. നടോടിക്കാറ്റിലെ ‘പവനായി’ എന്ന കഥാപാത്രം ശ്രദ്ദേയമായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Ot9CkX
via IFTTT
No comments:
Post a Comment