ചാരക്കേസിന്റെ പേരില്‍ നേരിട്ടത് കൊടിയ മര്‍ദ്ദനം; ഒടുവില്‍ നീതി കിട്ടിയതറിയാതെ ചന്ദ്രശേഖര്‍ യാത്രയായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

ചാരക്കേസിന്റെ പേരില്‍ നേരിട്ടത് കൊടിയ മര്‍ദ്ദനം; ഒടുവില്‍ നീതി കിട്ടിയതറിയാതെ ചന്ദ്രശേഖര്‍ യാത്രയായി

ബംഗളുരു > ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ചന്ദ്രശേഖര്‍ ബംഗളൂരുവില്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊടിയ മര്‍ദ്ദനങ്ങളും പീഡനവും അനുഭവിക്കേണ്ടി വന്ന് മാനസികമായി തകര്‍ന്ന ചന്ദ്രശേഖര്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം ബംഗളൂരുവില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം സുപ്രീം കോടതി വിധി വന്നതിന്റെ അന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. ഞായറാഴ്ച്ച രാത്രി 8.40നായിരുന്നു അന്ത്യം.

റഷ്യന്‍ കമ്പനിയായ ഗ്ളവ്കോസ്മോസിന്റെ ലെയ്‌സണ്‍ ഏജന്റായിരിക്കെയാണ് ചാരക്കേസില്‍  അറസ്റ്റിലാകുന്നത്. ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സില്‍ ജനറല്‍ മാനേജരായിരുന്ന കെ ജെ വിജയമ്മയാണ് ഭാര്യ. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് ബംഗളൂര്‍ ഹൊബ്ബാളില്‍ നടക്കും.

 



from Kerala || Deshabhimani ​Online ​News https://ift.tt/2xq3rH7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages