സ്‌കൂൾ കലോൽസവം ആലപ്പുഴയിൽതന്നെ ; ശാസ്‌ത്രോൽസവം കണ്ണൂരിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

സ്‌കൂൾ കലോൽസവം ആലപ്പുഴയിൽതന്നെ ; ശാസ്‌ത്രോൽസവം കണ്ണൂരിൽ

തിരുവനന്തപുരം> സംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ നടത്താൻ തീരുമാനം. സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവം ഒക്ടോബറില്‍ കൊല്ലത്തും നടത്തും. ശാസ്ത്രോല്‍സവം നവംബറില്‍ കണ്ണൂരിലും കായികോല്‍സവം ഒക്ടോബര്‍ അവസാനം തിരുവനന്തപുരത്തും നടത്തും. മേളകളുടെ ദിവസങ്ങള്‍ കുറയ്ക്കാനും ഘോഷയാത്രയും പന്തലുകളും ഒഴിവാക്കാനും തീരുമാനമായി.പരമാവധി ചെലവുകുറച്ചാകും മേളകൾ സംഘടിപ്പിക്കുകയെന്ന്‌ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പ്രളയ‌ക്കെടുതിയുടെ പശ്ചാത്തലത്തിൽ സ‌്കൂൾ കലോത്സവം ആർഭാടരഹിതമായി എങ്ങനെ സംഘടിപ്പിക്കാമെന്ന‌് തീരുമാനിക്കാൻ കലോത്സവ മാന്വൽ കമ്മിറ്റി തിങ്കളാഴ‌്ച രാവിലെ 10ന‌് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ചേരും. ദേശീയമത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഗ്രേസ‌് മാർക്ക‌് ലഭിക്കുന്നതിനുമായി ആഘോഷങ്ങൾ ഒഴിവാക്കി സ‌്കൂൾ മേളകൾ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സംസ്ഥാന കലോത്സവവേദി ആലപ്പുഴയിൽത്തന്നെ നിലനിർത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട‌്. അല്ലാത്തപക്ഷം തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലാ ആസ്ഥാനങ്ങൾ പരിഗണിച്ചേക്കും.

ഗ്രേസ‌് മാർക്ക‌് ഇല്ലാത്ത എൽപി, യുപി കലോത്സവങ്ങൾ സ‌്കൂൾ തലത്തിൽ ഒതുങ്ങും. ഉപജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഉദ‌്ഘാടനവും സമാപനസമ്മേളനവും ഉണ്ടാകില്ല. സംസ്ഥാന കലോത്സവത്തിൽ സംഘാടകസമിതികളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചേക്കും. സ്വീകരണ കമ്മിറ്റി മുതൽ മീഡ‌ിയാ കമ്മിറ്റികൾവരെ പല സമിതികളും ഉണ്ടാകില്ല. കലോത്സവ വേദികളിൽ സദ്യ ഉണ്ടാകില്ല. എന്നാൽ, പൊതുജനപങ്കാളിത്തത്തോടെ ഭക്ഷണമൊരുക്കുന്നത‌്  ആലോചിക്കും. പ്രധാനവേദിക്കായി ലക്ഷങ്ങൾ മുടക്കിയുള്ള പന്തൽ ഉണ്ടാകില്ല. വേദികളുടെ എണ്ണം കുറയ‌്ക്കും. കൂടുതൽ ഹാളുകളും കലാലയങ്ങളുമുള്ള നഗരങ്ങളെയാണ‌് വേദിക്കായി പരിഗണിക്കുന്നത‌്. മുഴുവൻ കലോത്സവ വേദികളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് തുക സ്വരൂപിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട‌്.

ഈ വർഷം കലോത്സവ മാന്വലിൽ വരുത്തേണ്ട മാറ്റങ്ങളും വിവിധ തലങ്ങളിലെ മേളകളുടെ തീയതിയും തിങ്കളാഴ‌്ച നിശ്ചയിക്കും. കലോത്സവം ഏപ്രിലിലേക്ക‌് മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും ലോക‌്സഭാ തെരഞ്ഞെടുപ്പിലേക്ക‌് കടക്കുന്നതിന‌ാൽ ഇതിന‌് അംഗീകാരം ലഭിക്കാനിടയില്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2QA14tX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages