പാക് സൈനികരുടെ തല വെട്ടാറുണ്ട്; പക്ഷെ പ്രദര്‍ശിപ്പിക്കാറില്ല: ചാനല്‍ പരിപാടിയില്‍ തുറന്നടിച്ച് നിര്‍മല സീതാരാമന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

പാക് സൈനികരുടെ തല വെട്ടാറുണ്ട്; പക്ഷെ പ്രദര്‍ശിപ്പിക്കാറില്ല: ചാനല്‍ പരിപാടിയില്‍ തുറന്നടിച്ച് നിര്‍മല സീതാരാമന്‍

ഇ വാർത്ത | evartha
പാക് സൈനികരുടെ തല വെട്ടാറുണ്ട്; പക്ഷെ പ്രദര്‍ശിപ്പിക്കാറില്ല: ചാനല്‍ പരിപാടിയില്‍ തുറന്നടിച്ച് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ പാകിസ്താന്‍ സൈനികരുടെ തലകള്‍ വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഒരു ദേശീയ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നിര്‍മല പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടികളെക്കുറിച്ച് പരോക്ഷമായി പ്രതികരിച്ചത്.

പാകിസ്താന്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയാല്‍ ഇന്ത്യ പത്തു പാക് സൈനികരുടെ തല വെട്ടുമെന്നു 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പറഞ്ഞിരുന്നു. ഇതു ശരിക്കും സംഭവിക്കുന്നുണ്ടോ എന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് ഒരു നിമിഷത്തെ മൗനത്തിനു ശേഷം പ്രതിരോധമന്ത്രി ഇത്തരത്തില്‍ മറുപടി നല്‍കിയത്.

2016ല്‍ നിയന്ത്രണ രേഖയ്ക്കപ്പുറത്തുള്ള ഭീകരതാവളങ്ങളില്‍ മിന്നലാക്രമണം നടത്തി അയല്‍രാജ്യത്തെ ഇന്ത്യ പാഠം പഠിപ്പിച്ചിരുന്നുവെന്നു നിര്‍മല പറഞ്ഞു. തീവ്രവാദികളെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ അനുവദിക്കില്ല. അവരെ അതിര്‍ത്തിയില്‍ തന്നെ വകവരുത്തും. സൈന്യത്തിന്റെ നടപടികളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ ശക്തമായ തിരിച്ചടി സൈന്യം നല്‍കുന്നുണ്ടെന്നു മാത്രം ഉറപ്പു നല്‍കാമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2xuNZJx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages