ഇ വാർത്ത | evartha
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

പെട്രോള്‍ വില 50 രൂപയാക്കുമോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോയെന്നു മറുപടി നല്‍കിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ.
അങ്ങനെയാണങ്കില്‍ കര്‍ഷകര്‍ക്കും തൊളിലാളികള്‍ക്കും അജയ്യ ഭാരതം സ്ഥാപിക്കുമെന്നും സാധാരണക്കാര്‍ക്ക് വേണ്ടി കൂടുതല്‍ പദ്ധതികള്‍ കൊണ്ടു വരുമെന്നും പറഞ്ഞ നിര്‍വ്വാഹക സമിതിയുടെ തീരുമാനം വെറും തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്ന് ബി.ജെ.പി തന്നെ സമ്മതിക്കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന ആയുധമാക്കി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പെട്രോള്‍ വില കുറയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അതു നടപ്പാക്കാന്‍ പോകുന്ന കാര്യമാണ്.
ഞാന്‍ എന്റെ പാര്‍ട്ടി അധ്യക്ഷനെ വിശ്വസിക്കുന്നു, നിങ്ങള്‍ക്ക് ഏതു രീതിയിലും വ്യാഖ്യാനിക്കാമെന്നും പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2xhCru4
via IFTTT
No comments:
Post a Comment