പത്തനാപുരം
വനിതാ കമീഷൻ അംഗം ഷാഹിദാ കമാലിനെ കോൺഗ്രസ് സംഘം കാർ തടഞ്ഞ് ആക്രമിച്ചു. കാറിന്റെ ചില്ലു തകർത്ത സംഘം ഡ്രൈവറെയും മർദിച്ചു.
തലവൂർ റോഡിൽ നടുത്തേരി കോൺഗ്രസ്ഭവനു മുന്നിൽ തിങ്കളാഴ്ച പകൽ 10.30 നായിരുന്നു സംഭവം. കന്യാസ‌്ത്രീ സൂസമ്മ കിണറ്റിൽവീണുമരിച്ച പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിലേക്ക‌് ഔദ്യോഗിക വാഹനത്തിൽ വരികയായിരുന്ന ഷാഹിദയുടെ കാർ കോൺഗ്രസ്സുകാർ കാർ തടഞ്ഞു. യാത്രയുടെ ഉദ്ദേശ്യം പറഞ്ഞെങ്കിലും കടത്തിവിടാൻ തയ്യാറായില്ല. തുടർന്ന‌് കാർ ഡ്രൈവർ നിഥിനെ(28) ഭീഷണിപ്പെടുത്തി. പിന്നിലെ സീറ്റിലിരുന്ന ഷാഹിദാ കമാലിന്റെ മുടിയിൽ കുത്തിപ്പിടിച്ച് തലയിൽ അടിച്ചു. അസഭ്യം പറഞ്ഞു.
മർദനം തടയാൻ ശ്രമിച്ച നിഥിന്റെ മു ഖത്തടിച്ചു. കുന്നിക്കോട് പൊലീസ് എത്തിയാണ‌് ഷാഹിദയെ രക്ഷിച്ചത‌്.സിഐ അൻവറിന്റെ അകമ്പടിയിൽ കാർ പത്തനാപുരത്ത് എത്തിച്ചു. തുടർന്ന് ഷാഹിദയെ പത്തനാപുരം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പൊലീസ് വിവരങ്ങൾ ആരായുന്നതിനിടെ ശാരീരികാസ്വസ്ഥ്യമുണ്ടായി.പുനലൂർ ഡിവൈഎസ്പി എംഅനിൽകുമാർ, പത്തനാപുരം സിഐ അൻവർ എന്നിവർ മൊഴി രേഖപ്പെടുത്തി. ഷാഹിദാ കമാലിന്റെ പരാതിയിൽ 25 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുന്നിക്കോട് പൊലീസ് കേസെടുത്തു. ഷാഹിദ കമാലിന് നേരെയുണ്ടായ കൈയേറ്റത്തിൽ മന്ത്രി കെ കെ ശൈലജ അപലപിച്ചു
from Kerala || Deshabhimani Online News https://ift.tt/2NwabgB
via IFTTT
No comments:
Post a Comment