ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണത്തിന്റെ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്ന രണ്ട് പൊതുതാല്പര്യ ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.തന്നെ അപായപ്പെടുത്താൻ ശ്രമം നടന്നുവെന്ന കന്യാസ്ത്രീയുടെ പരാതിയിൽ സ്വീകരിച്ച നടപടികളും പൊലീസ് വിശദീകരിക്കണം. ആഗസ‌്ത‌് 28ന് പരാതി ലഭിച്ചശേഷം ഇരയ‌്ക്കും സാക്ഷികളായ കന്യാസ്ത്രീകൾക്കും സംരക്ഷണം നൽകിയിരുന്നോ എന്നും കോടതി ആരാഞ്ഞു. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ആഗസ‌്ത‌് 13ലെ സിംഗിൾബെഞ്ച് ഉത്തരവിനുശേഷം സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കണമെന്നും നിർദേശിച്ചു.അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ആരും നിയമത്തിന് അതീതരല്ലെന്നും ആർക്കും ആ തെറ്റിദ്ധാരണ വേണ്ടെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2CEC2qC
via IFTTT
No comments:
Post a Comment