കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത യാക്കോബായ വൈദികനും, സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും വിലക്ക്: ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണമെന്ന് സിസ്റ്റര്‍ ലൂസി; നടപടി ആവശ്യപ്പെട്ടത് ഇടവകക്കാരെന്ന് വികാരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത യാക്കോബായ വൈദികനും, സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും വിലക്ക്: ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണമെന്ന് സിസ്റ്റര്‍ ലൂസി; നടപടി ആവശ്യപ്പെട്ടത് ഇടവകക്കാരെന്ന് വികാരി

ഇ വാർത്ത | evartha
കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത യാക്കോബായ വൈദികനും, സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും വിലക്ക്: ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണമെന്ന് സിസ്റ്റര്‍ ലൂസി; നടപടി ആവശ്യപ്പെട്ടത് ഇടവകക്കാരെന്ന് വികാരി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത യാക്കോബായ സഭാ വൈദികനെതിരെയും സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെയും അച്ചടക്ക നടപടി. മൂവാറ്റുപുഴ പാമ്പാകുട ദയറയിലെ യുഹോനാന്‍ റമ്പാനെതിരെ ലബനാനിലെ അന്ത്യോകയില്‍ നിന്ന് യാക്കോബായ സഭ ആഗോള പരമാധ്യക്ഷന്‍ മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമനാണ് നടപടി സംബന്ധിച്ച കല്‍പ്പന പുറപ്പെടുവിച്ചത്.

പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് യുഹോനാന്‍ റമ്പാനെ വിലക്കിയത്. കത്തോലിക്ക സഭയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യാക്കോബായ സഭയുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ദയറയില്‍ പ്രാര്‍ഥനയും ദാരിദ്ര്യ വൃതവും എടുത്ത് കഴിയേണ്ട ആളാണ് റമ്പാന്‍. അങ്ങനെ ഉള്ളവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും കല്‍പനയില്‍ വ്യക്തമാക്കുന്നു.

കന്യാസ്ത്രീകള്‍ സമരം നടത്തിയ ഹൈകോടതി ജംങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ യുഹോനാന്‍ റമ്പാന്‍ രണ്ടു ദിവസം എത്തുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. കൂടാതെ, ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭക്കുള്ളില്‍ ശബ്ദം ഉയര്‍ത്തുന്ന വ്യക്തിയാണ് യുഹോനാന്‍ റമ്പാന്‍. ഇതും നടപടിക്ക് കാരണമായി.

അതേസമയം സിസ്റ്റര്‍ ലൂസി കളപ്പുരയെ മാനന്തവാടി രൂപതയാണ് സഭാ ചടങ്ങുകളില്‍ നിന്നും പുറത്താക്കിയത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല.

വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചുവെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതാണെന്ന് സിസ്റ്റര്‍ പറയുന്നു. എന്തു കാരണത്താലാണു നടപടിയെടുത്തതെന്ന് അറിയില്ല. ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണം. സഭയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല.

സഹനമല്ല സമരവഴി തിരഞ്ഞെടുത്തതിന് ലഭിച്ച പ്രതികാര നടപടിയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആരോഗ്യവും മനസും ഉണ്ടെന്നും മാറ്റി നിര്‍ത്തിയ സ്ഥിതിക്ക് മാറി നില്‍ക്കുമെന്നും സിസ്റ്റര്‍ ലൂസി വിശദമാക്കി.

അതേസമയം മത അധ്യാപനം, കുര്‍ബാന നല്‍കല്‍ എന്നിവയില്‍നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ മാറ്റിനിര്‍ത്തിയത് ഇടവകസമൂഹത്തിന്റെ ആവശ്യപ്രകാരമെന്ന് കാരക്കാട് പളളി വികാരി ഫാ.സ്റ്റീഫന്‍ കോട്ടയ്ക്കല്‍ പറഞ്ഞു. താനോ മാനന്തവാടി രൂപതയോ കന്യാസ്ത്രീക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ഫാ.സ്റ്റീഫന്‍ കോട്ടയ്ക്കല്‍ അറിയിച്ചു.

സിസ്റ്ററിനെതിരെ തങ്ങള്‍ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് മാനന്തവാടി രൂപത അറിയിച്ചിരുന്നു. സന്യാസി സമൂഹത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായി നേരത്തെ തന്നെ സിസ്റ്റര്‍ പ്രവര്‍ത്തിച്ചിരുന്നെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു ഇടവക വികാരിയാണ് നടപടിയെടുത്തതെന്നുമാണ് രൂപതയുടെ വിശദീകരണം.

എഫ്.സി.സി സന്യാസസമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിന്‍സ് അംഗമാണ് സിസ്റ്റര്‍ ലൂസി കളപ്പുര. മാനന്തവാടി രൂപതയുടെ കീഴിലെ കാരക്കാട് മഠത്തിലായിരുന്നു പ്രവര്‍ത്തനം. കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് സിസ്റ്റര്‍ ലൂസി സജീവപിന്തുണ നല്‍കിയിരുന്നു. സഭയെ വിമര്‍ശിച്ചു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QRMC0s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages