കൂടിക്കാഴ്ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയത് റാഫേല്‍ ഇടപാടില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍; മോദിക്കെതിരെ ആരോപണവുമായി പാക്കിസ്ഥാന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

കൂടിക്കാഴ്ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയത് റാഫേല്‍ ഇടപാടില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍; മോദിക്കെതിരെ ആരോപണവുമായി പാക്കിസ്ഥാന്‍

ഇ വാർത്ത | evartha
കൂടിക്കാഴ്ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയത് റാഫേല്‍ ഇടപാടില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍; മോദിക്കെതിരെ ആരോപണവുമായി പാക്കിസ്ഥാന്‍

വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്മാറിയതിന് കാരണം റാഫേല്‍ ഇടപാടില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ഫെഡറല്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഫവാദ് ഹുസൈനാണ് ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചത്.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോദിക്കെതിരെ വന്നിട്ടുള്ള വിവാദ പരാമര്‍ശങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തതെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. ‘ ഇന്ത്യയിലെ ഭരണകക്ഷിയായ ഉന്നതവര്‍ഗം ഉയര്‍ത്തുന്ന യുദ്ധക്കൊതിയെ ഞങ്ങള്‍ തള്ളിക്കളയുന്നു.

ഈ മെഗാ അഴിമതിയില്‍ നിന്നും ഇന്ത്യന്‍ ജനതയുടെ ശ്രദ്ധതിരിക്കാനും മോദി രാജിവെക്കുകയെന്ന മുറവിളിയില്‍ നിന്നും രക്ഷപ്പെടാനുമാണ് ഭാരതസര്‍ക്കാര്‍ പാകിസ്ഥാനെതിരെ യുദ്ധവെറി ഉപയോഗിക്കുന്നത്.’ എന്നാണ് ട്വീറ്റ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടും ഫവാദ് ഹുസൈന്‍ മോദി സര്‍ക്കാറിനെ കടന്നാക്രമിക്കുന്നുണ്ട്. ഇന്ത്യന്‍ രക്തസാക്ഷികളെ അനാദരിക്കുകയും വഞ്ചിക്കുകയും വഴി ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആരംഭിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍ എന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണ് ഫവാദ് ഷെയര്‍ ചെയ്തിരിക്കുന്നത്.

അതേസമയം പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചകള്‍ ഇന്ത്യ ഉപേക്ഷിച്ചത് ജമ്മുകശ്മീരിലെ ഇന്ത്യന്‍ പോലീസുദ്യോഗസ്ഥരുടെ വധത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സന്ദേശങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നാണ് പാകിസ്താന്റെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചത്. മൂന്നു സ്‌പെഷ്യല്‍ പോലീസുദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ ശേഷം വധിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തീവ്രവാദികള്‍ക്ക് ഐഎസ്‌ഐ നല്‍കിയതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പാകിസ്താനുമായി നടത്താന്‍ തീരുമാനിച്ച ചര്‍ച്ച ഇന്ത്യ വേണ്ടെന്നു വെച്ചത്.

ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയാണ് ഉപേക്ഷിച്ചത്. ഐഎസ്‌ഐ നല്‍കിയ സന്ദേശങ്ങളില്‍ വധിക്കപ്പെട്ട പോലീസുദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. അതു കൊണ്ടു തന്നെ ഇവരെ വധിക്കുന്നതില്‍ പാകിസ്താന് നേരിട്ട് ബന്ധമുണ്ടെന്ന് മനസിലാക്കാന്‍ പ്രയാസമില്ല. മൂന്നു സ്‌പെഷ്യല്‍ പോലീസുദ്യോഗസ്ഥരുടെ മരണത്തിലാണ് നേരിട്ട് പാകിസ്താന് ബന്ധമുണ്ടെന്ന വിവരം ഇപ്പോള്‍ പുറത്തു വന്നത്.

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വിവരം നല്‍കിയതിന് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ ചര്‍ച്ച വേണ്ടെന്നു വെയ്ക്കുകയായിരുന്നു. ഇന്ത്യയുടെ തീരുമാനത്തെ ഖുറേഷി അപലപിച്ചു. ജൂലൈയില്‍ നടന്ന സംഭവം ഉയര്‍ത്തിക്കാട്ടിയാണ് ഇന്ത്യ ചര്‍ച്ച വേണ്ടെന്നു വെച്ചതെന്ന് ഖുറൈഷി കുറ്റപ്പെടുത്തി. ശരിയായ നടപടിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി സമ്മേളനത്തിന്റെ ഭാഗമായുള്ള ഇരു രാജ്യങ്ങളുടേയും ചര്‍ച്ചയെ ഇത് കാര്യമായി ബാധിക്കുമെന്നും ഖുറേഷി പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2O1Q0Y9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages