ഉത്തരവാദിത്ത ടൂറിസംതന്നെ പ്രധാന ആകർഷണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

ഉത്തരവാദിത്ത ടൂറിസംതന്നെ പ്രധാന ആകർഷണം


കൊച്ചി
രാജ്യത്തിനാകെ മാതൃകയാവുകയും കേരളത്തിന‌് ഏറെ പ്രശംസയും പുരസ്കാരങ്ങളും  നേടിത്തരികയും ചെയ്ത ഉത്തരവാദിത്ത ടൂറിസം കേരള ട്രാവല്‍ മാര്‍ട്ടില്‍ തുടര്‍ച്ചയായി മൂന്നാംതവണയും പ്രധാന ആകര്‍ഷണം.

ടൂറിസം  വികസനത്തിന് പ്രാദേശികജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതി ടൂറിസം വ്യവസായലോകം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കേന്ദ്ര ടൂറിസം സഹമന്ത്രി  അല്‍ഫോണ്‍സ് കണ്ണന്താനം ഉത്തരവാദിത്ത ടൂറിസം സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു.

വയനാട്ടിലെ അമ്പെയ്ത്ത് വിദഗ്ധന്‍ ഗോവിന്ദന്‍, കുമരകം കവണാറ്റിന്‍കരയിലെ സതി മുരളി തുടങ്ങിയവർ ഇത് മൂന്നാംതവണയാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. പ്രാദേശിക ടൂറിസം വികസനത്തില്‍ കെടിഎം നല്‍കിയ പങ്ക് വളരെ വലുതാണെന്ന് വയനാട് അമ്പലവയലില്‍നിന്നുള്ള അമ്പെയ്ത്ത് പരിശീലകന്‍ ഗോവിന്ദന്‍ പറയുന്നു.  ജീവിതം മെച്ചപ്പെടുത്താന്‍ കെടിഎമ്മും ഉത്തരവാദിത്ത ടൂറിസവും ഒരുപോലെ സഹായിച്ചിട്ടുണ്ട്. ആദ്യത്തെ തവണ കെടിഎമ്മില്‍ പങ്കെടുക്കുന്ന സമയത്ത് വയനാട്ടിലെ ഉത്തരവാദിത്ത ടൂറിസം പരിപാടി ശൈശവദശയിലായിരുന്നു. എന്നാല്‍, ആറുവര്‍ഷത്തിനിപ്പുറം വിദേശികളും സ്വദേശികളുമായ നൂറുകണക്കിന് സഞ്ചാരികളാണ് തന്നെ തേടിയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയദിനങ്ങൾ ഉത്തരവാദിത്ത ടൂറിസത്തിന്റെ യഥാര്‍ഥ കടമ വെളിവാക്കുന്നതായി  പദ്ധതിയുടെ സംസ്ഥാന കോ– ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ പറഞ്ഞു. പ്രാദേശിക ടൂര്‍ പാക്കേജുകളില്‍നിന്നുള്ള വരുമാനം ഉത്തരവാദിത്ത ടൂറിസത്തിന്റെ പങ്കാളികളായ ദുരിതബാധിതര്‍ക്ക് നല്‍കാനാണ് തീരുമാനം. ദേശീയ ടൂറിസം പുരസ്കാരം കുമരകത്തിലൂടെ കഴിഞ്ഞതവണ ഉത്തരവാദിത്ത ടൂറിസത്തിന് ലഭിച്ചെങ്കില്‍ ഇക്കുറി വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരവേൽപ്പൊരുക്കി കെട്ടുകാളകൾ
കൊച്ചി
കേരള ട്രാവല്‍ മാര്‍ട്ടിലെ കേരള ടൂറിസം സ്റ്റാളില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത് രണ്ടു കൂറ്റന്‍ കെട്ടുകാളകള്‍.  ട്രാവല്‍ മാര്‍ട്ടിലൊരുക്കിയിരിക്കുന്ന കെട്ടുകാഴ്ചകൾ യഥാര്‍ഥ വലിപ്പത്തിലുള്ളവയാണ്.  കേരളീയ സാംസ‌്കാരിക പൈതൃകത്തിന്റെ നേരിട്ടുള്ള അനുഭവമാണ് ഈ സ്റ്റാളിലെ കാഴ്ചകളെല്ലാം. കേരള ടൂറിസത്തിന്റെ ലിവ് ഇന്‍സ്പയേഡ് എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് കെടിഎമ്മില്‍ കെട്ടുകാഴ്ച ഒരുക്കിയിരിക്കുന്നത്.

കാളകള്‍, കുതിരകള്‍ എന്നിവയുടെ വലിയ രൂപങ്ങള്‍ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുന്നതാണ് കെട്ടുകാഴ്ചകള്‍. കേരളത്തില്‍ ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളാണ് കെട്ടുകാഴ്ചകള്‍ക്ക് പ്രശസ്തം.  ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര മേഖലയിലെ കെട്ടുകാഴ്ചകള്‍  പ്രസിദ്ധമാണ‌്. ഇതുകൂടാതെ കൊല്ലം, പാലക്കാട് ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലും ഇവ അലങ്കാരങ്ങളായി മാറുന്നു.

പാലക്കാട്ടും തെക്കന്‍കേരളത്തിലുമുള്ള കെട്ടുകാഴ്ചകള്‍ തമ്മിൽ വ്യത്യാസങ്ങളുണ്ട്. തെക്കന്‍ കേരളത്തില്‍ കെട്ടുകാഴ്ചകളില്‍ അലങ്കാരപ്പണികള്‍ കൂടുതലായി കാണാം. ചെട്ടികുളങ്ങര ഭരണി, പാലക്കാട് ചെനക്കത്തൂര്‍ പൂരം എന്നിവയാണ് കേരളത്തിലെ  പ്രധാനപ്പെട്ട കെട്ടുകാഴ്ച ഉത്സവങ്ങള്‍. ചെട്ടികുളങ്ങരയില്‍ രഥങ്ങളില്‍ അലങ്കരിച്ച 17 കെട്ടുകാഴ്ചകളാണ് പടനിലങ്ങളിലെത്തിക്കുന്നത്. കുതിരകളുടെ രൂപത്തില്‍ ഒരുക്കിയിരിക്കുന്ന രഥങ്ങളില്‍ ഭീമന്‍, ഹനുമാന്‍ എന്നിവരുടെ രൂപങ്ങളും വയ്ക്കും.

 



from Kerala || Deshabhimani ​Online ​News https://ift.tt/2NQ0smf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages