ഉത്തരവാദിത്ത ടൂറിസം: 3 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരം, 34,000 കോടിയുടെ വരുമാനവും ലക്ഷ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

ഉത്തരവാദിത്ത ടൂറിസം: 3 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരം, 34,000 കോടിയുടെ വരുമാനവും ലക്ഷ്യം

കൊച്ചി > അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഉത്തരവാദിത്തടൂറിസംവഴി അഞ്ചുലക്ഷം തൊഴിലവസരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനംചെയ്യുന്നതെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ‌്. കേരള ട്രാവല്‍മാര്‍ട്ടിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ടൂറിസം: സാമ്പത്തിക പുരോഗതിയുടെ പ്രവര്‍ത്തനയന്ത്രം’ (ടൂറിസം ആന്‍ എന്‍ജിന്‍ ഫോര്‍ ഇക്കണോമിക് പ്രോസ്പിരിറ്റി) എന്നതായിരുന്നു  വിഷയം. ഐടിസി ഫോര്‍ച്ച്യൂണ്‍ ഹോട്ടല്‍സ് എംഡി സമീര്‍ എം സി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മനോജ് കെ ദാസ്, കെടിഎം മുന്‍ പ്രസിഡന്റുമാരായിരുന്ന റിയാസ് അഹമ്മദ്, ഇ എം നജീബ്, ഏബ്രഹാം ജോര്‍ജ‌് എന്നിവരും സെമിനാറില്‍ പങ്കെടുത്തു.

15 ലക്ഷം തൊഴിലവസരമാണ് സംസ്ഥാനത്തെ ടൂറിസംവ്യവസായം നല്‍കുന്നത്. ഉത്തരവാദിത്തടൂറിസം പദ്ധതിയുടെ വരവിനുശേഷം തൊഴിലവസരങ്ങള്‍ ഏറെ കൂടിയിട്ടുണ്ട്. കൂടുതല്‍ ടൂറിസം കേന്ദ്രങ്ങളെ ഉത്തരവാദിത്തടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ തൊഴിലവസരങ്ങള്‍ ഇനിയും വര്‍ധിക്കും. ഇതുകൂടാതെ പ്രാദേശികവാസികള്‍ക്ക് ഉത്തരവാദിത്തടൂറിസം മുഖേന കൂടുതല്‍ പരിശീലനപരിപാടികളും നല്‍കുന്നുണ്ടെന്നും റാണി ജോര്‍ജ‌് പറഞ്ഞു.

പ്രളയത്തെത്തുടര്‍ന്ന് 2000 കോടി രൂപയുടെ നഷ്ടമാണ് ടൂറിസംമേഖലയില്‍ സംസ്ഥാനത്തുണ്ടായതെന്ന് അവര്‍ പറഞ്ഞു. കേവലം ഒരുമാസത്തിനുള്ളില്‍ ടൂറിസം കേന്ദ്രങ്ങളെല്ലാം സന്ദര്‍ശകരെ സ്വീകരിക്കാന്‍ സജ്ജമായി.20 വര്‍ഷംമുമ്പ് ചിത്രത്തിലില്ലാതിരുന്ന രാജ്യങ്ങളാണ് ഇന്ന് ടൂറിസംമേഖലയെ നിയന്ത്രിക്കുന്നതെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായ ഇ എം നജീബ് ചൂണ്ടിക്കാട്ടി. മികച്ച ടൂറിസംസാധ്യതകളുള്ള സംസ്ഥാനമാണ് കേരളമെന്ന സമീര്‍ എം സി പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഇനിയും പുരോഗതി ആവശ്യമാണ്. കേരളത്തിലെ ടൂറിസംമേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍വേണ്ട നടപടികളെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയദുരിതസമയത്ത് കേരളത്തിലെ മാധ്യമങ്ങള്‍ ടൂറിസ്റ്റുകളെ രക്ഷിച്ചതിനെക്കുറിച്ചാണ് പ്രധാനവാര്‍ത്ത നല്‍കിയതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മനോജ് കെ ദാസ് പറഞ്ഞു. 

പ്രളയദുരിതത്തില്‍നിന്നും കേരളം നടത്തിയ അതിജീവനത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത വിദേശികളടക്കമുള്ള ശ്രോതാക്കള്‍ പ്രശംസിച്ചു.

34,000 കോടിയുടെ വരുമാനവും ലക്ഷ്യം
 
കൊച്ചിയിൽ ആരംഭിച്ച കേരള ട്രാവൽ മാർട്ടിന്റെ പത്താം പതിപ്പ്കേരള വിനോദസഞ്ചാരമേഖലയ്ക്ക് 34,000 കോടി രൂപയുടെ വരുമാനം നേടിക്കൊടുക്കുന്നതിന് പ്രചോദനമാകുമെന്ന് വിലയിരുത്തൽ. 25 ലക്ഷം തൊഴിലവസരങ്ങള്‍  സൃഷ്ടിക്കാനും മേള പ്രേരണയാകും.    വെല്ലിങ‌്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക, സാഗരാ കണ്‍വൻഷൻ സെന്ററുകളാണ് വാണിജ്യകൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളുമടങ്ങുന്ന  കെടിഎമ്മിന്റെ പത്താംപതിപ്പിന് വേദിയായിരിക്കുന്നത്.

  മലബാറിന് പ്രാമുഖ്യം നല്‍കുന്ന നാലുദിവസത്തെ കെടിഎം മുഖ്യമന്ത്രി  പിണറായി വിജയന്‍ വ്യാഴാഴ്ചയാണ് ഉദ്ഘാടനംചെയ്തത്. 1600 ബയര്‍മാര്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്. ഇതില്‍ മൂന്നിലൊന്നുഭാഗവും 66 വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. പൊതു–സ്വകാര്യ പങ്കാളിത്തമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ടൂര്‍ഓപ്പറേറ്റര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ്ബോട്ട്, ആയുര്‍വേദ റിസോര്‍ട്ട്, സാംസ്കാരിക കലാകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള മുഖ്യപങ്കാളികള്‍ക്ക് ലോകത്തെമ്പാടുമുള്ള ബയര്‍മാരോടൊപ്പം ഫലവത്തായ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനുമുള്ള അവസരങ്ങള്‍ ലഭ്യമാകും.

ലോകോത്തര ബയര്‍മാരേയും സെല്ലേഴ്സിനേയും ഒരുകുടക്കീഴില്‍ അണിനിരത്തിയിരിക്കുന്ന മേള ഫലവത്തായ ആശയവിനിമയത്തിനും വ്യാപാര വിപണനത്തിനും വഴിയൊരുക്കും.  400 സ്റ്റാളുകളിലായി 325 സെല്ലേഴ്സും 1,635 ടൂറിസം സ്ഥാപനപ്രതിനിധികളുമാണ് രാജ്യത്തിനകത്തും പുറത്തുനിന്നുമായി  പങ്കെടുക്കുന്നത്. അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന, ഓസ്ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ 66 രാജ്യങ്ങളില്‍നിന്നെത്തിയ 545 വിദേശബയര്‍മാരും 1,090 തദ്ദേശീയ ബയര്‍മാരും പങ്കെടുക്കുന്നുണ്ട്. 
  മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്ത  പ്രതിനിധികള്‍ക്കുമാത്രമേ വെല്ലിങ‌്ണ്‍ ഐലന്‍ഡില്‍ നടക്കുന്ന കെടിഎം ബിസിനസ് മീറ്റുകളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.  ഞായറാഴ്ച പൊതുജനങ്ങള്‍ക്കു സൗജന്യപ്രവേശനം ഉണ്ടാകും.



from Kerala || Deshabhimani ​Online ​News https://ift.tt/2QhbzkT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages