സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ താഴ്ന്നു: ചിക്കന്‍ വിഭവങ്ങള്‍ക്ക് വില കുറക്കാതെ ഹോട്ടലുകാര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ താഴ്ന്നു: ചിക്കന്‍ വിഭവങ്ങള്‍ക്ക് വില കുറക്കാതെ ഹോട്ടലുകാര്‍

ഇ വാർത്ത | evartha
സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ താഴ്ന്നു: ചിക്കന്‍ വിഭവങ്ങള്‍ക്ക് വില കുറക്കാതെ ഹോട്ടലുകാര്‍

ഉല്‍പാദനം വര്‍ധിക്കുകയും ഉപയോഗം കുറയുകയും ചെയ്തതോടെ കോഴി വിലയില്‍ വന്‍ ഇടിവ്. കോഴിയിറച്ചി വില കിലോയ്ക്ക് 80 രൂപ വരെയാണ് താഴ്ന്നിരിക്കുന്നത്. മഹാപ്രളയത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ 110 രൂപ വരെയായിരുന്നു കിലോക്ക് വില.

മേയില്‍ ഇത് 130 വരെയായി ഉയര്‍ന്നിരുന്നു. പ്രളയകാലത്ത് കോഴിയിറച്ചിക്ക് കാര്യമായ ചെലവുണ്ടായിരുന്നില്ല. കല്യാണങ്ങള്‍ അടക്കമുള്ളവ വ്യാപകമായി മാറ്റി. ഇതോടെ ഫാമുകളില്‍ കോഴികള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇത് ഫാം ഉടമകള്‍ തമ്മില്‍ കടുത്ത മത്സരം ഉടലെടുക്കാനും വില കുറച്ച് കോഴികളെ നല്‍കാനും കാരണമായി.

കോട്ടയം ഉള്‍പ്പെടെ മധ്യകേരളത്തിലെ ഭൂരിഭാഗം ചെറുകിട കച്ചവടക്കാരും കേരളത്തിലെ വിവിധ ഫാമുകളില്‍നിന്നാണ് കോഴികളെ വാങ്ങുന്നത്. ഇതുമൂലം തമിഴ്‌ലോബി വില നിശ്ചയിക്കുന്ന പതിവ് തെറ്റി. തമിഴ്‌നാട്ടിലും കോഴികള്‍ കെട്ടിക്കിടക്കുകയാണ്.

ഇതും വില കുറയാന്‍ കാരണമായി. വില കുറഞ്ഞതോടെ വില്‍പന വര്‍ധിച്ചിട്ടുണ്ട്. മീന്‍ വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ എത്തിയതോടെ കൂടുതല്‍ പേരാണ് കോഴിയിറച്ചിയെ ആശ്രയിക്കുന്നത്. അതേസമയം, വില താഴ്ന്നതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് കേരളത്തിലെ ചെറുകിട കോഴികര്‍ഷകര്‍ പറയുന്നു. ചെലവുമായി താരതമ്യം ചെയ്യുേമ്പാള്‍ വരുമാനമൊന്നും ലഭിക്കാത്ത സ്ഥിതിയാണെന്നും ഇവര്‍ പറയുന്നു.

അതേസമയം കോഴി ഇറച്ചിക്ക് വില കൂടിയ സമയത്ത് പല ഹോട്ടലുകളും കോഴി വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ വില കുത്തനെ താഴ്ന്നിട്ടും വിഭവങ്ങളുടെ വില കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. എന്നാല്‍ കോഴി വില താഴ്ന്ന നിലയില്‍ തുടര്‍ന്നാല്‍ വിഭവങ്ങളുടെ വില കുറയ്ക്കാന്‍ തയ്യാറാണെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2pwtyby
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages