ഇ വാർത്ത | evartha
കോന്‍ ബനേഗ ക്രോര്‍പതിയില്‍ അനുഷ്‌കാ ശര്‍മയെ ‘വെള്ളം കുടിപ്പിച്ച്’ അമിതാഭ് ബച്ചന്‍: വീഡിയോ

കോന്‍ ബനേഗ ക്രോര്‍പതിയില്‍ പങ്കെടുക്കാനെത്തിയ അനുഷ്‌കാ ശര്‍മയെ വെള്ളം കുടിപ്പിച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. അനുഷ്‌ക കോഹ്‌ലി കളിക്കുന്ന എല്ലാ മത്സരങ്ങളും കാണാന്‍ പോവുന്നതിനെക്കുറിച്ചായിരുന്നു ബിഗ് ബിയുടെ ചോദ്യം.
സാമൂഹിക പ്രവര്‍ത്തകയായ പത്മശ്രീ സുധാ വര്‍ഗീസുമുണ്ടായിരുന്നു ഈ സമയം അനുഷ്‌കയ്‌ക്കൊപ്പം ഹോട്ട് സീറ്റില്‍. എന്തുകൊണ്ടാണ് ക്രിക്കറ്റ് കാണാന്‍ പോവുന്നത് ഭര്‍ത്താവിനെ ടിവിയില്‍ കാണാനാണോ എന്നായിരുന്നു ബിഗ്ബിയുടെ തമാശ കലര്‍ന്ന ചോദ്യം.
ഈ സമയം സുധാ വര്‍ഗീസിനോട് ക്രിക്കറ്റ് കാണാറുണ്ടോ എന്ന് ബിഗ് ബി ചോദിച്ചപ്പോള്‍ കാണാറില്ലെന്നും സമയം കിട്ടാറില്ലെന്നും അവര്‍ മറുപടി പറഞ്ഞു. എന്നാല്‍ അനുഷ്‌ക ക്രിക്കറ്റ് കാണാറുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ബിഗ് ബി സുധാ വര്‍ഗീസിനോട് പറഞ്ഞു.
അപ്പോള്‍ സുധയോട് തന്റെ ഭര്‍ത്താവ് ക്രിക്കറ്റ് താരമാണെന്നും അദ്ദേഹത്തെ കാണാനാണ് കളി കാണാന്‍ പോവുന്നതെന്നും അനുഷ്‌ക വിശദീകരിച്ചു. അദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രമാണോ കളി കാണാന്‍ പോവുന്നതെന്ന് ബിഗ് ബി ചോദിച്ചപ്പോള്‍ അതിന് മാത്രമല്ല രാജ്യത്തിനുവേണ്ടിക്കൂടിയാണെന്ന് അനുഷ്‌ക മറുപടി നല്‍കി.
എന്നാല്‍ ഞങ്ങള്‍ ടിവിയിലൂടെ കോഹ്‌ലിക്ക് നല്‍കുന്ന ഫ്‌ലൈയിംഗ് കിസ്സ് അടക്കം എല്ലാം കാണുന്നുണ്ടെന്ന ബിഗ് ബിയുടെ മറുപടിയില്‍ അനുഷ്‌കയുടെ മുഖം നാണം കൊണ്ട് ചുവന്നു.
| @SrBachchan teasing @AnushkaSharma about @imVkohli at the recent episode of #KBCKaramveer
#Virushka pic.twitter.com/C8hbf18u5x
— Anushka Sharma FC
(@AnushkaSFanCIub) September 20, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2I669Gs
via IFTTT
|
(@AnushkaSFanCIub)
No comments:
Post a Comment