ശബരിമല നട ഇന്നു തുറക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ശബരിമല നട ഇന്നു തുറക്കും

പത്തനംതിട്ട > കന്നിമാസ പൂജകൾക്കായി ശബരിമല നട ഞായറാഴ്ച തുറക്കും. പ്രളയം തകർത്ത പമ്പയിൽ തീർഥാടകർക്കായി താൽക്കാലിക ക്രമീകരണങ്ങൾ പൂർത്തിയായി. ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും രണ്ടാഴ്ചത്തെ കഠിനാധ്വാനത്തിലൂടെയാണ് പൂർത്തിയാക്കിയത‌്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടതുറക്കും. തുടർന്ന് തന്ത്രി കണ്ഠര് രാജീവര് താന്ത്രിക ചുമതല ഏറ്റെടുക്കും. 21 വരെ പൂജകൾ ഉണ്ടാകും. ചിങ്ങം ഒന്നിന് നടക്കേണ്ടിയിരുന്ന ചുമതല കൈമാറ്റം പ്രളയം മൂലം മാറ്റിവയ്ക്കുകയായിരുന്നു.

വഴി, വൈദ്യുതി, കുടിവെള്ളം, വൈദ്യ സഹായം, ശൗചാലയം തുടങ്ങി അടിയന്തര സൗകര്യങ്ങൾ ക്രമീകരിച്ചു. പ്രളയത്തിൽ ത്രിവേണിയിലും മറ്റും വന്നു നികന്ന മണൽ വാരിമാറ്റി പാലം സഞ്ചാരയോഗ്യമാക്കി. പമ്പയിലെ മണ്ണ്് മാറ്റി ഒഴുക്ക് ക്രമപ്പെടുത്തി. പമ്പയുടെ ഇരു കരകളിലും ടവറുകൾ സ്ഥാപിച്ച് കേബിളുകൾ വലിച്ച് വൈദ്യുതി വിതരണം ആരംഭിച്ചു. തകർന്ന പോസ്റ്റുകൾക്ക്് പകരം പുതിയത് സ്ഥാപിച്ച് പമ്പയിൽ വൈദ്യുതി എത്തിച്ചു. സന്നിധാനത്തേക്കുള്ള വഴിയിലെ 38 ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചു.

മണിക്കൂറിൽ 30,000 ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ച് നൽകാനുള്ള പ്ലാന്റുകളും കിയോസ്ക്കുകളും താൽക്കാലികമായി സ്ഥാപിച്ചു. തകർന്ന കിണറും പമ്പ് ഹൗസും പുനഃസ്ഥാപിച്ചു. തീർഥാടന വഴിയിൽ കുടിവെള്ളം ലഭിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. 1000 ബയോടോയ്ലെറ്റുകൾ സ്ഥാപിച്ചു. സർക്കാർ ആശുപത്രിയുടെ രണ്ട് നിലകളിൽ മണ്ണ് നിറഞ്ഞുകിടക്കുകയാണ്. മൂന്നാം നിലയിൽ ആശുപത്രി പ്രവർത്തിക്കും. നാല് ഡോക്ടർമാരും നാലു വീതം നേഴ്സുമാരും മറ്റു ജീവനക്കാരും ഉണ്ടാകും. തീർഥാടന പാതയിലെ മറ്റ് ആശുപത്രികളിൽ രണ്ടുവീതം ഡോക്ടർമാർ ഉണ്ടാകും. എല്ലായിടത്തും മരുന്നുകൾ എത്തിച്ചിട്ടുണ്ട്.

ശനിയാഴ്ചമുതൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിതായി ജില്ലാ പൊലീസ് ചീഫ് ടി നാരായണൻ അറിയിച്ചു. നിലയ്ക്കലാണ് ബേസ് ക്യാമ്പ‌്. തീർഥാടക വാഹനങ്ങൾക്ക‌് പമ്പ, നിലയ്ക്കൽ റൂട്ടിൽ കർശന നിയന്ത്രണമുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2xd80oC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages