ബാറുടമകളുടെ ശബ്ദരേഖ പരിശോധിച്ചില്ല ; തെളിവ്‌ പരിശോധിക്കേണ്ടത‌് കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ബാറുടമകളുടെ ശബ്ദരേഖ പരിശോധിച്ചില്ല ; തെളിവ്‌ പരിശോധിക്കേണ്ടത‌് കോടതി


വിജയ‌്
ബാർ കോഴക്കേസിൽ തെളിവുകൾ ശരിയാണോയെന്ന‌് പരിശോധിക്കേണ്ടത‌് കോടതിയാണെന്നും അന്വേഷണസംഘമോ വിജിലൻസോ അല്ലെന്നും കോടതി. ബാർ കോഴക്കേസിൽ മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ‌് റിപ്പോർട്ട‌് തള്ളിയാണ‌് വിജിലൻസ‌് സപെഷ്യൽ കോടതി ഈ നിരീക്ഷണം നടത്തിയത‌്.

തുടരന്വേഷണ ഉത്തരവിൽ കോടതി നൽകിയ മാർഗനിർദേശങ്ങൾ വിജിലൻസ‌് പാലിക്കാത്തതിനെ രൂക്ഷമായി വിമർശിച്ചു. കോടതി നിർദേശിച്ച ഇലക‌്ട്രോണിക‌് ഉപകരണങ്ങളുടെ ശബ്ദരേഖകളെക്കുറിച്ചുള്ള ശാസ‌്ത്രീയ അന്വേഷണം വിജിലൻസ‌് നടത്തിയില്ല. തെളിവല്ലാത്തതിനാൽ ശാസ‌്ത്രീയ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. ഈ നിലപാടിനെയാണ‌് കോടതി രൂക്ഷമായി വിമർശിച്ചത‌്. ബാർ ഹോട്ടൽ ഓണേഴ‌്സ‌് അസോസിയേഷൻ ലീഗൽ ഫണ്ട‌് പിരിച്ചതും വിനിയോഗിച്ചതും അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു

വിജിലൻസ‌് സമർപ്പിച്ച റിപ്പോർട്ട‌് പരിശോധിച്ച കോടതിക്ക‌് പല തെളിവും ശരിയായി ശേഖരിച്ചില്ലെന്ന‌് വ്യക്തമായിരുന്നു. തുടർന്ന‌് അന്വേഷണ ഉദ്യോഗസ്ഥൻ കേസ‌് ശരിയായി അന്വേഷിച്ചില്ലെന്നും കോടതി വിമർശിച്ചിരുന്നു. ഈ ഘട്ടത്തിലാണ‌് തെളിവുകൾ ശരിയാണോയെന്ന‌് പരിശോധിക്കേണ്ടത‌് കോടതിയാണെന്ന‌് വ്യക്തമാക്കിയത‌്. ലീഗൽ ഫണ്ട‌് എന്നൊന്ന‌് ബാർ ഹോട്ടൽ ഓണേഴ‌്സ‌് അസോസിയേഷൻ പിരിച്ചിട്ടില്ലെന്ന‌ു പറഞ്ഞെങ്കിലും 1.58 കോടി രൂപ പിരിച്ചതായി അന്തിമ റിപ്പോർട്ടിലുണ്ട‌്. ഇതിൽ 40 ലക്ഷംരൂപ ചെലവാക്കിയതായി കണക്കുണ്ട‌്. ബാക്കി തുകയെക്കുറിച്ച‌് ഒരു വിവരവുമില്ല. 

ബാർ അസോസിയേഷൻ യോഗത്തിന‌ു മുന്നോടിയായി ഭാരവാഹികൾ തമ്മിൽ നടത്തിയ സംഭാഷണത്തിൽ മാണിക്ക‌് പണം കൊടുത്തതിനെക്കുറിച്ച‌് പറയുന്നുണ്ട‌്. ഈ സംഭാഷണം റെക്കോഡ്‌ ചെയ‌്ത മൊബൈൽ ഫോണും സിഡിയും അന്വേഷണസംഘത്തിന‌് ലഭിച്ചിരുന്നു. ഇതിന്റെ ശാസ‌്ത്രീയ പരിശോധന നടത്താൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, വോയ‌്സ‌് അനാലിസിസ‌് ടെസ്റ്റ‌് കാര്യമായ തെളിവെല്ലെന്ന‌ു പറഞ്ഞ‌് അന്വേഷണസംഘം അവഗണിച്ചു. ഈ സംഭവങ്ങൾ അന്വേഷിക്കാനാണ‌് 2015ൽ കേസ‌് തുടരന്വേഷണത്തിന‌് വിട്ടത‌്.

എന്നിട്ടും വിജിലൻസ‌് തയ്യാറായില്ലെന്നും കോടതി വ്യക്തമാക്കി. ഇതിന‌ു പുറമെ തെളിവുള്ള മറ്റു മേഖലകളിലേക്കും വിജിലൻസ‌് കടന്നില്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2MKWC8z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages