പൊതുവിദ്യാലയങ്ങളിലെ അർധവാർഷിക പരീക്ഷ ഡിസംബർ 13 മുതൽ 22 നടത്തും. എസ‌്എസ‌്എൽസി, ഹയർ സെക്കൻഡറി പരീക്ഷ മുൻ നിശ്ചയപ്രകാരം മാർച്ചിൽ നടക്കും. ഒന്നാം പാദവാർഷിക പരീക്ഷയ്‌ക്കു പകരം മുഴുവൻ സ്കൂളിലും ഒക്ടോബർ 15ന് മുമ്പ് ക്ലാസ് പരീക്ഷ നടത്തണമെന്നും തീരുമാനിച്ചു.
ക്യുഐപി യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ അധ്യക്ഷനായി. യോഗത്തിൽ ഡിപിഐ കെ വി മോഹൻകുമാർ, ഹയർ സെക്കൻഡറി ഡയറക്ടർ പി കെ സുധീർ ബാബു, എസ‌്സിഇആർടി ഡയറക്ടർ ജെ പ്രസാദ്, അധ്യാപക സംഘടനാ നേതാക്കളായ കെ സി ഹരികൃഷ്ണൻ, എൻ ശ്രീകുമാർ, ഹരിഗോവിന്ദൻ, എം തമീമുദ്ദീൻ, എ കെ സെയ്നുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2pjLAhf
via IFTTT
No comments:
Post a Comment