ബി.ജെ.പി തിരിച്ചടി നേരിടില്ല; വര്‍ഗീയ കലാപം, ഇ.വി.എം, പാക്കിസ്ഥാനു നേരെയുള്ള മിന്നലാക്രമണം ഈ മൂന്ന് കാര്യങ്ങള്‍ മാത്രം മതി ബി.ജെ.പിക്ക് ജനവികാരം അനുകൂലമാക്കാന്‍: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറയുന്നു… - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ബി.ജെ.പി തിരിച്ചടി നേരിടില്ല; വര്‍ഗീയ കലാപം, ഇ.വി.എം, പാക്കിസ്ഥാനു നേരെയുള്ള മിന്നലാക്രമണം ഈ മൂന്ന് കാര്യങ്ങള്‍ മാത്രം മതി ബി.ജെ.പിക്ക് ജനവികാരം അനുകൂലമാക്കാന്‍: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറയുന്നു…

ഇ വാർത്ത | evartha
ബി.ജെ.പി തിരിച്ചടി നേരിടില്ല; വര്‍ഗീയ കലാപം, ഇ.വി.എം, പാക്കിസ്ഥാനു നേരെയുള്ള മിന്നലാക്രമണം ഈ മൂന്ന് കാര്യങ്ങള്‍ മാത്രം മതി ബി.ജെ.പിക്ക് ജനവികാരം അനുകൂലമാക്കാന്‍: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറയുന്നു…

രാജ്യത്ത് ബി.ജെ.പിക്കെതിരായുള്ള ജനവികാരമാണ് പ്രതിഫലിക്കുന്നത് എന്ന് പറയുന്നവര്‍ക്ക് മുന്നില്‍ ചില വസ്തുതകള്‍ നിരത്തി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ജനവികാരം തങ്ങള്‍ക്കനുകൂലമാക്കാന്‍ ബി.ജെ.പിക്ക് മൂന്ന് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വര്‍ഗീയ ലഹള, ഇവിഎം, പാക്കിസ്ഥാനു നേരെയുള്ള മിന്നലാക്രമണം എന്നീ മൂന്ന് കാര്യങ്ങളാണ് അദ്ദേഹം
ചൂണ്ടിക്കാണിക്കുന്നത്. കുറച്ച് പശുക്കളെ കൊന്ന് അവയെ റോഡിലേക്ക് വലിച്ചെറിയുകയും ക്ഷേത്രച്ചുമരുകളില്‍ അല്ലാഹു അക്ബര്‍ എന്നെഴുതുകയും ചെയ്താല്‍ ഹിന്ദു വികാരം ഉണര്‍ത്തി അവര്‍ക്ക് ഒരു വര്‍ഗീയ ലഹള ഉണ്ടാക്കാമെന്നും മുന്‍ തെരഞ്ഞെടുപ്പുകളിലെന്ന പോലെ വോട്ടിംഗ് മെഷീന്‍ തട്ടിപ്പിലൂടെ വോട്ട് മറിക്കാമെന്നും തെരഞ്ഞെടുപ്പിനു മുന്‍പ് പാക്കിസ്ഥാനെതിരെ ഒരു മിന്നലാക്രമണം നടത്തി ദേശീയതയെ മാര്‍ക്കറ്റ് ചെയ്യാമെന്നും ഇതു വഴി അവര്‍ക്ക് അധികാരത്തിലേറാമെന്നും കട്ജു പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

‘അഭിപ്രായ സര്‍വ്വേകള്‍ പറയന്നതു പോലെ ബിജെപിക്കെതിരെ കാറ്റുവീശുമെന്നും. വരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്നും പറയുന്നവരോട് എനിക്ക് പറയാനുള്ളതിതാണ്: നിങ്ങളൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ അനുഭവപരിജ്ഞാനമില്ലാത്തയാളുകളാണ്.

1. മുന്‍കൂട്ടി തയ്യാറാക്കിയ വര്‍ഗീയ കലാപം മാത്രം മതി മുഴുവന്‍ തിരക്കഥയും മാറി മറയാന്‍. അങ്ങനെ ചെയ്യുക എന്നത് അവരെ സംബന്ധിച്ച് വലിയ കാര്യമേ അല്ല. അതിന് അവര്‍ ഉപയോഗിക്കാവുന്ന ചെറിയ കാര്യങ്ങള്‍ ഇവയാണ്.

അര ഡസണ്‍ പശുക്കളെ അറുക്കുകയും അവയെ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ കൊണ്ടുപോയി ഇടുകയും ചെയ്യുക. ക്ഷേത്രച്ചുമരുകളില്‍ അല്ലാഹു അക്ബര്‍ എന്നെഴുതുകയും ചെയ്താല്‍ പിറ്റേ ദിവസം കലി കയറിയ ഒരു കൂട്ടം ആളുകളെ കാണാം. എല്ലാം അവര്‍ ചുട്ടെരിക്കും.

നഗരത്തെ കത്തിക്കും. ഇതോടെ രാജ്യം ഒരു വര്‍ഗീയ കലാപത്തിന് സാക്ഷ്യം വഹിക്കും. ഒരു നഗരം മുഴുവന്‍ അവര്‍ ചുട്ടുചാമ്പലാക്കും. ചിലപ്പോള്‍ അത് അടുത്തുള്ള ഗ്രാമത്തിലേക്കും നഗരത്തിലേക്കും പടരും. ഹിന്ദു വികാരം ഉണര്‍ത്തി അവര്‍ വലിയ വര്‍ഗീയ ലഹള തന്നെ ഉണ്ടാക്കും. അത് അവര്‍ മുന്‍പും നടത്തിയിട്ടുള്ളതാണ്. ഇതിലൂടെ അവര്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യും.

2. ഈ പുതിയ ലോകത്തില്‍ ടെക്‌നോളജി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം പാടെ മാറ്റി മറിക്കാം. നിങ്ങള്‍ ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്താലും അത് ഒരു പ്രത്യേക പാര്‍ട്ടിക്ക് മാത്രം ലഭിക്കുന്ന രീതിയില്‍ ക്രമീകരിക്കാം. ചിലര്‍ പറയും ഇ.വി.എം തിരിമറി നടക്കില്ലെന്ന്. എന്തുകൊണ്ട് നടക്കില്ല. കുറച്ചു വിദഗ്ദ്ധരെ സിലിക്കണ്‍ വാലിയില്‍ നിന്നും വിളിക്കൂ, എല്ലാം സാധ്യമാണ്. (അവിടെ മൊത്തം ഇന്ത്യക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതില്‍ ഭൂരിഭാഗം തീവ്ര ബി.ജെ.പി, മോദി അനുകൂലികളാണ് )

3. തെരഞ്ഞെടുപ്പിനു മുന്‍പ് പാക്കിസ്ഥാനെതിരെ ഒരു ‘മിന്നലാക്രമണം’ നടത്തുന്നതിലൂടെ ഒരു തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ മാറ്റിമറിക്കാന്‍ അവര്‍ക്ക് സാധിക്കും കട്ജു ഫേസ്ബുക്കില്‍ കുറിക്കുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QYS15Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages