ഗൃഹോപകരണ വായ‌്പ കുടുംബശ്രീ വഴി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ഗൃഹോപകരണ വായ‌്പ കുടുംബശ്രീ വഴി

തിരുവനന്തപുരം
പ്രളയക്കെടുതിയിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക‌് സർക്കാർ പ്രഖ്യാപിച്ച വായ‌്പാ പദ്ധതി നടപ്പാക്കുന്നത‌് കുടുംബശ്രീ വഴി. ബാങ്കുകളെ സഹകരിപ്പിച്ചുള്ള പദ്ധതിയിൽ ഒരു ലക്ഷം രൂപവരെ കുടുംബത്തിന‌് പലിശ രഹിത വായ‌്പ ലഭിക്കും. സർക്കാർ പ്രഖ്യാപിച്ചതും വിതരണം പൂർത്തീകരിക്കുന്നതുമായ ഒറ്റത്തവണ ആശ്വാസ ധനസഹായമായ 10000 രൂപയ‌്ക്ക‌് അർഹരായവർക്കെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കും. മാർഗനിർദേശ രേഖ റവന്യു വകുപ്പ‌് ദുരന്തനിവാരണ വിഭാഗം പുറത്തിറക്കി.

കുടുംബശ്രീ അംഗങ്ങൾക്ക‌്  സംഘടനാ സംവിധാനംവഴി വായ‌്പ ലഭ്യമാക്കും. അംഗമല്ലാത്തവർക്ക‌് കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ അംഗത്വം നൽകി വായ‌്പ ഉറപ്പാക്കും. അർഹരായവരുടെ പട്ടിക താലൂക്ക‌് ഓഫീസുകളിൽനിന്ന‌് ശേഖരിച്ച‌് വായ‌്പ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം.
തിരിച്ചടവ‌് കാലാവധി 36 മുതൽ 48 മാസം വരെയാണ‌്. തിരിച്ചടവിന‌് ആറുമാസത്തെ മൊറട്ടോറിയം വായ‌്പ അനുവദിക്കുന്ന ബാങ്കുകൾ ഉറപ്പാക്കണം. വായ‌്പയുടെ ഒമ്പത‌് ശതമാനം പലിശ സർക്കാർ വഹിക്കും. തിരിച്ചടവ‌് കുടുംബശ്രീ ഉറപ്പാക്കും.

ഗാർഹികോപകരണങ്ങളുടെ ആവശ്യകത കണക്കാക്കി ന്യായവിലയ‌്ക്ക‌് ലഭ്യമാക്കാൻ കമ്പനികളുമായി കരാർ ഉണ്ടാക്കാനുള്ള ചുമതല കുടുംബശ്രീ എക‌്സിക്യൂട്ടിവ‌് ഡയറക്ടർക്കായിരിക്കും. തിരിച്ചടവിൽ മനഃപൂർവമായ വീഴ‌്ച വരുത്തുന്നവരെ പ്രത്യേക പട്ടികയിൽപ്പെടുത്തി തുടർന്നുള്ള സഹായ പദ്ധതികളിൽനിന്ന‌് ഒഴിവാക്കും. പദ്ധതിക്കായി ബാങ്ക‌് കൺസോർഷ്യം രൂപീകരിക്കുക, ബാങ്കുകളുമായും സംസ്ഥാനതല ബാങ്കേഴ‌്സ‌് സമിതിയുമായും ചർച്ച നടത്തി കരാർ ഒപ്പു വയ‌്ക്കുക തുടങ്ങിയ കാര്യങ്ങൾക്ക‌് കുടുംബശ്രീ എക‌്സിക്യൂട്ടിവ‌് ഡയറക്ടറെ ചുമതലപ്പെടുത്തി.

വീടുകൾ, ചെറുകിട വ്യാപാരവ്യവസായ സ്ഥാപനങ്ങൾ എന്നിവ വെള്ളത്തിൽ മുങ്ങിയതുമൂലം ഫർണിച്ചറുകളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവരെ സഹായിക്കാനായി പ്രാഥമിക കാർഷിക സഹകണ സംഘങ്ങൾ വഴി ഒരുലക്ഷം രൂപവരെ വായ‌്പ ലഭ്യമാക്കുന്ന കെയർ ലോൺ പദ്ധതി സഹകരണ വകുപ്പും പ്രഖ്യാപിച്ചിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2oPYgfA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages