സമുദ്രയാത്രയിൽ പുതുചരിത്രം കുറിക്കാൻ അഭിലാഷ‌് ടോമി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

സമുദ്രയാത്രയിൽ പുതുചരിത്രം കുറിക്കാൻ അഭിലാഷ‌് ടോമി


കൊച്ചി
അനന്തമായ ആഴിപ്പരപ്പിൽ കാറ്റ‌് തെളിക്കുന്ന പാതയിലൂടെ നീങ്ങുന്ന പായ‌്‌വഞ്ചിയിൽ കമാൻഡർ അഭിലാഷ‌് ടോമി ഒറ്റയ‌്ക്കാണ‌്. വഴികാട്ടാനുള്ളത‌് സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, വടക്കുനോക്കിയന്ത്രം, ഭൂപടം എന്നിവ മാത്രം. ജൂലൈ ഒന്നിന‌് ഫ്രാൻസിലെ സാബിൾസ‌് ഡി ഒലോണിൽ നിന്ന‌് വഞ്ചിയിലേറിയ അഭിലാഷിന‌് ലക്ഷ്യം ഒന്നു മാത്രം. സമുദ്രയാത്രയിൽ പുതിയ ചരിത്രം കുറിക്കുക.

ബ്രിട്ടീഷുകാരനായ സർ റോബിൻ നോക‌്സ‌് ജോൺസ‌്റ്റൺ 1968ൽ നടത്തിയ സമുദ്രയാത്രയുടെ  സുവർണ ജൂബിലി വർഷത്തിൽ സംഘടിപ്പിക്കുന്ന ഗോൾഡൻ ഗ്ലോബ‌് റേസിൽ ഇന്ത്യൻ പതാക വഹിക്കുന്ന ‘തുരിയ’ എന്ന പായ‌്‌‌വഞ്ചിയിലാണ‌് അഭിലാഷ‌് ടോമിയുടെ യാത്ര. എങ്ങും നിർത്താതെ മറ്റു സഹായമൊന്നും തേടാതെ 30,000 കിലോമീറ്റർ കടലിലൂടെ ലോകം ചുറ്റി  തുടങ്ങിയ പ്രദേശത്തു തന്നെ യാത്ര അവസാനിപ്പിക്കണം.

മൽസരാടിസ്ഥാനത്തിൽ നടത്തുന്ന യാത്രയിൽ  ആധുനിക ഉപകരണങ്ങളൊന്നും ഉപയോഗിക്കാൻ  അനുമതിയില്ല. അടിയന്തര സാഹചര്യത്തിൽ മാത്രം സാറ്റലൈറ്റ‌് ഫോൺ ഉപയോഗിക്കാം. പഴയകാല നാവികരുടേതുപോലെ സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, വടക്കുനോക്കിയന്ത്രം, ഭൂപടം എന്നിവ  നോക്കി വേണം ദിശനിർണയിക്കാൻ.

312 ദിവസങ്ങൾ കൊണ്ടാണ‌് റോബിൻ നോക‌്സ‌് ജോൺസ‌്റ്റൺ യാത്ര പൂർത്തിയാക്കിയത‌്. ഇതിലും കുറഞ്ഞ  ദിവസങ്ങൾ കൊണ്ട‌് യാത്ര പൂർത്തിയാക്കുകയാണ‌് ലക്ഷ്യം. 13 രാജ്യങ്ങളിൽ നിന്നുള്ള 18 നാവികരാണ‌് യാത്രയ‌്ക്കുള്ളത‌്.

കേരളത്തിൽ നിന്നുള്ള തടി ഉപയോഗിച്ച‌് ഗോവയിലെ അക്വാറിസ‌് ഷിപ‌്‌യാർഡിൽ നിർമിച്ച ‘തുരിയ’ എന്ന പായ‌്‌വഞ്ചിയിൽ 10 മാസത്തേക്കുള്ള ഭക്ഷണം കരുതിയിട്ടുണ്ട‌്. കൂടാതെ 200  ലിറ്ററിലധികം കുടിവെള്ളവും കരുതിയിട്ടുണ്ട‌്.

എറണാകുളം കണ്ടനാട‌് സ്വദേശിയായ കമാൻഡർ അഭിലാഷ‌് ടോമി നാവികസേനയിൽ പൈലറ്റാണ‌്. കടലിലൂടെ പായ‌്‌വഞ്ചിയിൽ ഒരിടത്തും നിർത്താതെ ലോകം ചുറ്റിയ ആദ്യ ഇന്ത്യൻ നാവികൻ ഇദ്ദേഹമാണ‌്. 2013ൽ ‘മാദേയ‌് ’എന്ന പായ‌്‌വഞ്ചിയിൽ മുംബൈയിലെ  ഗേറ്റ‌്‌വേ ഓഫ‌് ഇന്ത്യയിൽ നിന്ന‌് 151 ദിവസം കൊണ്ടാണ‌് പര്യടനം പൂർത്തിയാക്കിയത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2MdgqkD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages