അവർക്ക‌് ഇനി അതിരില്ലാത്ത ആകാശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

അവർക്ക‌് ഇനി അതിരില്ലാത്ത ആകാശം


കോഴിക്കോട‌്
പുരുഷനായിരുന്ന ഭൂതകാലം സിസിലി ഇന്ന‌് ഓർക്കുന്നില്ല. ബിജു ജോർജ‌് എന്ന പേരും  ഉപേക്ഷിച്ചു.  തന്റെ ലിംഗസ്വത്വം തിരിച്ചറിഞ്ഞ‌് ശസ‌്ത്രക്രിയയിലൂടെ ഒരുവർഷംമുമ്പ‌് കോഴിക്കോട‌് പൊക്കുന്ന‌് സ്വദേശിയായ അവൻ അവളായി മാറി.  ഇന്ന‌് ട്രാൻസ‌്ജൻഡേഴ‌്സിന്റെ അവകാശപ്പോരാട്ടത്തിലെ കോഴിക്കോടിന്റെ മുഖമാണിവൾ. സ്വവർബന്ധം കുറ്റകരമല്ലെന്ന  സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ ആഹ്ലാദിക്കുന്നവരുടെ കൂട്ടത്തിൽ   സിസിലിയുമുണ്ട‌്.

സ്വവർഗരതിയെ ശിക്ഷിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 വകുപ്പ‌് ഇല്ലാതാകുന്നതോടെ ഭീതിയുടെ ഇരുൾവഴികളിൽനിന്ന‌്  ഇവർക്കിനി ജീവിതത്തിന്റെ  മഴവിൽ ശോഭയിലേക്ക‌് നടക്കാം. അധിക്ഷേപത്തിന്റെയും അവഗണനയുടെയും  ഇരുട്ടിലേക്ക‌് തള്ളിയിരുന്ന ഒരുവിഭാഗമാണ‌് വ്യാഴാഴ‌്ച തലയുയർത്തി നടന്നതും മധുരംവിതരണം ചെയ‌്ത‌് ആഹ്ലാദനൃത്തം ചവിട്ടിയതും.

കേരളത്തിൽ എല്ലാ ജില്ലകളിലും പല പേരിലായി ട്രാൻസ‌്ജൻഡേഴ‌്സിനായി നിരവധി സംഘടനകളുണ്ട‌്‌. സംസ്ഥാനത്ത‌് 25,000 ട്രാൻസ‌്ജൻഡേഴ‌്സ‌് ഉണ്ടെന്നാണ‌് കണക്കുകൾ. ഓരോ ജില്ലയിലും ആയിരത്തോളം പുരുഷ സ്വവർഗാനുരാഗികളുമുണ്ട‌്. തുല്യനീതിക്കായുള്ള ഇവരുടെയെല്ലാം  ഏറെക്കാലത്തെ കാത്തിരിപ്പിനാണ‌്  കോടതി ശുഭാന്ത്യം  കുറിച്ചത‌്.

കോഴിക്കോട‌് 380 ട്രാൻസ‌്ജൻഡേഴ‌്സ‌ും 1068 പുരുഷ സ്വവർഗാനുരാഗികളും രജിസ‌്റ്റർ ചെയ‌്തിട്ടുണ്ട‌്. മലപ്പുറത്ത‌് രണ്ട‌് വിഭാഗങ്ങളിലുമായി 1500 പേർ രജിസ‌്റ്റർ ചെയ‌്തതായി  ലൈംഗിക ന്യൂനപക്ഷങ്ങൾക്കായി   പ്രവർത്തിക്കുന്ന മലബാർ കൾച്ചറൽ ഫോറം  പ്രസിഡന്റ‌് നാസർ പറഞ്ഞു.
സ്വന്തം ലൈംഗികത തുറന്നുപറയാനും ആവിഷ‌്ക്കരിക്കാനും ലഭിച്ച സ്വാതന്ത്ര്യമാണിതെന്ന‌് ട്രാൻസ‌്ജൻഡേഴ‌്സിന്റെ അവകാശങ്ങൾക്കായി പോരാടുന്ന  പുനർജനി കൾച്ചറൽ സൊസൈറ്റി കോഴിക്കോട‌് ജില്ലാ പ്രസിഡന്റ‌്  സിസിലി ജോർജ‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2M6anyg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages