പ്രളയം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ജെ പി നദ്ദ; ആരോഗ്യ മേഖലയിലെ നാശനഷ്ടം എന്‍എച്ച്എം വിലയിരുത്തും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

പ്രളയം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ജെ പി നദ്ദ; ആരോഗ്യ മേഖലയിലെ നാശനഷ്ടം എന്‍എച്ച്എം വിലയിരുത്തും


കൊച്ചി > പ്രളയക്കെടുതിയില്‍ കേരളത്തിലെ ആരോഗ്യമേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ ദേശീയ ആരോഗ്യ ദൗത്യ(എന്‍എച്ച്എം)ത്തിന്റെ നേതൃതത്തില്‍ വിലയിരുത്തുമെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ. ആശുപത്രികള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ നഷ്ടം, മരുന്നുകളുടെ നാശം, പ്രളയ ബാധിതര്‍ക്കുണ്ടായ മാനസികാഘാതം എന്നിവയെക്കുറിച്ച് എന്‍എച്ച്എം സംഘം പഠിക്കുമെന്നും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കൂടുതല്‍ സഹായമെത്തിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രളയ ദുരിതത്തിലായവരെ സഹായിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ലാഘനീയവുമാണെന്നും അദ്ദേഹം പറഞ്ഞു.പ്രളയത്തിന് ശേഷമുള്ള കേരളത്തിലെ ആരോഗ്യ രംഗത്തെ ഓരോ മാറ്റവും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം നിരീക്ഷിക്കുന്നുണ്ട്.

 എലിപ്പനിയും പകര്‍ച്ചവ്യാധിയുമുള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലും അതിനാവശ്യമായ മരുന്നുകളും നല്‍കി. ആരോഗ്യ മേഖലയിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50 വിദഗ്ധ ഡോക്ടര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള 30 വിദഗ്ധ ഡോക്ടര്‍മാരും 20 ജനറല്‍ ഡ്യൂട്ടി ഡോക്ടര്‍മാരും മലയാളം സംസാരിക്കുന്ന 40 നഴ്‌സുമാരെയും പ്രളയ ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇവര്‍ സേവനമനുഷ്ഠിക്കുന്നത് .മാനസികാസ്വസ്ഥ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നിംഹാന്‍സിലെ വിദഗ്ധരായ 40 അംഗ കൗണ്‍സിലിങ് ടീമിനെയും നല്‍കി. 5353 സന്നദ്ധ  പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. ഇതുവരെ 65,155 പേര്‍ക്ക് ഇവരുടെ സേവനം ലഭ്യമായിട്ടുണ്ട്. പ്രളയത്തിന് ശേഷം ലക്ഷത്തോളം പേര്‍ക്ക് മാനസികമായ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടതായാണ് വിവരം. ഇവരെ സാധാരണ നിലയിലേക്കെത്തിക്കും.

 സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് 48 ഇനം ജീവന്‍ രക്ഷാമരുന്നുകളെത്തിച്ചു. മറ്റ് രോഗങ്ങള്‍ക്കുള്ള 58 ഇനം മരുന്നുകളും കൈമാറിയതായി കേന്ദ്ര മന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രളയ ദുരന്തം അതീവ ദു:ഖകരവും വേദനാജനകവുമാണെന്ന് മന്ത്രി ജെ പി നദ്ദ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സംഘവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിപ വൈറസിനെ പ്രതിരോധിച്ചതിന്റെ അനുഭവ പാഠങ്ങള്‍ പ്രളയത്തിനു ശേഷമുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് മുതല്‍ക്കൂട്ടാകും.

 നിപ കാലത്ത് കേന്ദ്രവും കേരളവും വ്യക്തമായ ആശയവിനിമയം നടത്തി. പ്രളയത്തിന് ശേഷമുള്ള ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആള്‍നാശം കുറച്ചു. എലിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരുന്നത് സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളെത്തുടര്‍ന്നാണ്. ആരോഗ്യ മേഖലയിലെ വീണ്ടെടുപ്പിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

നാശനഷ്ടങ്ങള്‍ സംബന്ധിച്ച് മന്ത്രി കെ കെ ശൈലജ നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തകര്‍ന്ന ആശുപത്രികളുടെ പുനര്‍നിര്‍മാണം, കേടായ ഉപകരണങ്ങള്‍ മാറ്റി വാങ്ങല്‍, മരുന്നുകളുടെ നാശം, ഫര്‍ണീച്ചര്‍ എന്നിവ എന്‍എച്ച്എം സംഘം വിലയിരുത്തും. തുടര്‍ന്ന് ആവശ്യമായ സഹായധനം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന ചാലക്കുടി ഗവ. ആശുപത്രി, ദുരിതാശ്വാസ ക്യാമ്പുകളായ തൃശൂരിലെ വി ആര്‍ പുരം, നെടുമ്പാശേരിയിലെ മള്ളുശേരി എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശിച്ചു. മന്ത്രി കെ കെ ശൈലജയും കൂടെയുണ്ടായിരുന്നു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2NWhCdV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages