കൊച്ചിയില്‍ പ്രളയ ബാധിതരായ 6638 പേര്‍ക്ക് സാമൂഹ്യ-മാനസിക പിന്തുണ നല്‍കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

കൊച്ചിയില്‍ പ്രളയ ബാധിതരായ 6638 പേര്‍ക്ക് സാമൂഹ്യ-മാനസിക പിന്തുണ നല്‍കി

കൊച്ചി >  ജില്ലയിലെ 6638 പ്രളയബാധിതര്‍ക്ക് സാമൂഹ്യ മാനസിക പിന്തുണ നല്‍കി. വനിതാ ശിശു വികസന, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലാണ് പ്രളയ ബാധിതര്‍ക്ക് സാമൂഹ്യ മാനസിക പിന്തുണ നല്‍കിയത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസിന്റെ സഹായത്തോട് കൂടിയാണ് മാനസിക സാമൂഹിക ഇടപെടല്‍ നടത്തിയത്. 

ബാംഗ്ലൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസിന്റെ (നിംഹാന്‍സ്)  സാങ്കേതിക സഹായത്തോടെ  പരിശീലനം ലഭിച്ച 180 സന്നദ്ധപ്രവര്‍ത്തകര്‍ ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 5 വരെ വിവിധ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.  12 ദിവസങ്ങള്‍ കൊണ്ട്  1507 വീടുകളിലും ക്യാമ്പുകളിലുമായി 6638 പേര്‍ക്കാണ് സാമൂഹിക മനഃശാസ്ത്ര പിന്തുണ നല്‍കിയത്.

ഇതില്‍ 836 പേര്‍ക്ക് സൈക്കോ സോഷ്യല്‍ തെറാപ്പി നല്‍കി. 42 പേര്‍ക്ക് വിശദമായ കൗണ്‍സിലിംഗ് നല്‍കി. 124 പേര്‍ക്ക് ഉറക്കക്കുറവും 120 പേര്‍ക്ക് ഉത്കണ്‍ഠയും  26 പേര്‍ വിഷാദ ലക്ഷണവും 94 പേര്‍ തീവ്ര ദുഃഖവുമുള്ളതായി കണ്ടെത്തി. 11 പേരില്‍ സബ്സ്റ്റന്‍സ് യൂസ് വിഡ്രോവല്‍ ലക്ഷണവും 4 പേര്‍ക്ക്  ആത്മഹത്യാ ചിന്തയും കണ്ടെത്തി. 41 കുട്ടികള്‍ വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നതായും സംഘം  കണ്ടെത്തി.

നാല് പേരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പന്ത്രണ്ട് ദിവസം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സൈന കെ ബി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കുട്ടപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്കിടയില്‍ സാമൂഹിക മനശാസ്ത്ര സംരക്ഷണ പ്രവത്തനം നടത്തുന്ന കാവല്‍ പദ്ധതി പ്രവര്‍ത്തകരാണ് ഫീല്‍ഡ് ലെവല്‍ പ്രവത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന മനഃശാസ്ത്രവും സാമൂഹിക പ്രവര്‍ത്തനവും പഠിച്ച സന്നദ്ധപ്രവത്തകരും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ജീവനക്കാരുമാണ് പ്രളയത്തെ  അതിജീവിച്ചവര്‍ക്ക് മാസികാരോഗ്യ പിന്തുണ നല്‍കിയത് 

ജില്ലയില്‍ ഏറ്റവും രൂക്ഷമായി പ്രളയം ബാധിച്ച ആലുവ ,കോതമംഗലം ,കുന്നത്തുനാട് ,നോര്‍ത്ത് പറവൂര്‍ ,മുവാറ്റുപുഴ എന്നീ 5 താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമാണ്  പ്രവര്‍ത്തനങ്ങള്‍  നടത്തിയത്. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ  വനിതാ ശിശു വികസന വകുപ്പിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ആരോഗ്യ വകുപ്പിലെ ജില്ലാ മാനസിക ആരോഗ്യ വിഭാഗവും വോളന്റിയേഴ്‌സും നാളെ ചര്‍ച്ച നടത്തും.

 ചര്‍ച്ചക്കു  ശേഷം പ്രളയബാധിതര്‍ക്കിടയില്‍ നടത്തേണ്ട തുടര്‍ പദ്ധതികള്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റും,  ജില്ലാ മാനസിക ആരോഗ്യ വിഭാഗവും ചേര്‍ന്ന് തീരുമാനിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സൈന കെ ബി പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2wPNd9J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages