ചാരനല്ലെന്ന‌് തെളിഞ്ഞതിൽ ഏറെ സന്തോഷം: നമ്പി നാരായണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

ചാരനല്ലെന്ന‌് തെളിഞ്ഞതിൽ ഏറെ സന്തോഷം: നമ്പി നാരായണൻ

തിരുവനന്തപുരം
50 ലക്ഷംരൂപയുടെ മാനനഷ്ടം നൽകാനുള്ള സുപ്രീംകോടതി വിധിയിൽ അത്ര സന്തോഷിക്കുന്നില്ലെന്നും താനൊരു ചാരനല്ലെന്നു തെളിയിക്കാനായതിലാണ‌് ഏറെ സന്തോഷമെന്നും നമ്പി നാരായണൻ. 'ഈ കള്ളക്കേസിനു പിന്നിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണെന്നു തുറന്നുപറയേണ്ടത് മുമ്പ‌് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസാണ്. അദ്ദേഹം അതു ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത‌്. ഐഎസ്ആർഒയ‌്ക്കെതിരെയുള്ള അമേരിക്കൻ ഗൂഢാലോചന, മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ താഴെയിറക്കാനുള്ള രാഷ്ട്രീയക്കളികൾ എന്നിവയെല്ലാം ചാരക്കേസിന‌് പിന്നിലുണ്ടെന്നാണ‌് ഇപ്പോഴും സംശയം'﹣അദ്ദേഹം പറഞ്ഞു.  കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളിയെ ആദ്യം കണ്ടെത്തുകയും കുറ്റം പിന്നീട് തീരുമാനിക്കുകയും തെളിവുകൾ അതിനുശേഷം സൃഷ്ടിക്കുകയുമാണ‌് ചാരക്കേസിലുണ്ടായത്. തെറ്റിദ്ധരിപ്പിച്ച് മാധ്യമങ്ങളെ തെറ്റായ വഴിയിലേക്കു നയിച്ചു. ക്രയോജനിക് സാങ്കേതികവിദ്യ പണത്തിനുവേണ്ടി വിറ്റെന്നായിരുന്നു ആരോപണം. കള്ളക്കേസ് ഉണ്ടാക്കിയവർക്ക് അൽപ്പമെങ്കിലും ബുദ്ധി വേണമായിരുന്നു.ചാരക്കേസിൽ നിരപരാധിയാണെന്നു തെളിഞ്ഞാൽ നമ്പി നാരായണന്റെ ചെരിപ്പുകൊണ്ട് തങ്ങളുടെ മുഖത്തടിക്കാമെന്നു പറഞ്ഞ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻമാരുണ്ട്. അവരെ എല്ലായിടത്തും തെരയുകയാണ്. പക്ഷേ, ആരെയും കാണാനില്ല.  സിബി മാത്യൂസ‌് മാപ്പ‌് പറഞ്ഞിട്ടുണ്ട‌്﹣ നമ്പി നാരായണൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2QIgXyB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages