ഇ വാർത്ത | evartha
വീണ്ടും കലാപക്കൊടി ഉയര്‍ത്തി രേവതിയും പാര്‍വതിയും പത്മപ്രിയയും രംഗത്ത്

ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് നടിമാര്‍ ‘അമ്മ’ നേതൃത്വത്തിന് വീണ്ടും കത്ത് നല്‍കി. രേവതിയും പാര്‍വതിയും പത്മപ്രിയയുമാണ് ‘അമ്മ’ക്ക് കത്ത് നല്‍കിയത്. ഓഗസ്റ്റ് ഏഴിന് നടന്ന ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ അമ്മ നേതൃത്വം ഇതുവരെ പ്രതികരിച്ചില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റ് 7 ന് നടന്ന ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് നടിമാര്‍ പ്രതികരിച്ചിരുന്നു. രാജിവെച്ച ഡബ്ല്യു.സി.സി. അംഗങ്ങള്‍ തിരിച്ചുവരുന്ന കാര്യത്തിലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. നിയമവിദഗ്ധരുമായി ആലോചിച്ച് നിലപാട് അറിയിക്കാമെന്നും വീണ്ടും ചര്‍ച്ച നടത്താമെന്നുമായിരുന്നു അമ്മ ഭാരവാഹികള്‍ അന്ന് നല്‍കിയ ഉറപ്പ്. വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 13 ന് നടിമാര്‍ അമ്മക്ക് കത്ത് നല്‍കിയിരന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OBxBOZ
via IFTTT
No comments:
Post a Comment