തൃശൂര്‍> കുതിരാനില്‍ റോഡ് ടാറിങ് ഒക്ടോബര്‍ 10 നകം പൂര്‍ത്തീകരിക്കും. മണ്ണുത്തി മുതല്‍ കതിരാന്‍ വരെ തകര്‍ന്ന റോഡുകളും അറ്റകുറ്റപണികളും പൂര്‍ത്തീകരിക്കും. മന്ത്രി ജി സുധാകരന്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരൂമാനം. കുതിരാനിലെ തുരങ്കം ജനുവരിയില്‍ തുറക്കും.
എല്ലാ മേല്‍പ്പാലങ്ങളും അടിപ്പാതകളും സര്‍വീസ് റോഡുകളും കാനകളും പൂര്‍ത്തിയാക്കിയ ശേഷമേ ടോള്‍ പിരിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് മന്ത്ര ജി സുധാകരന്‍ വ്യക്തമാക്കി. മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്, പി കെ ബിജു എം പി, എംഎല്‍എമാരായ കെ രാജന്‍, ബി ഡി ദേവസി ,കെ വി അബ്ദുള്‍ ഖാദര്‍ ,കലക്ടര്‍ ടി വി അനുപമ, കമീഷണര്‍ യദീഷ് ചന്ദ്ര എന്‍എച്ച് അതോറിറ്റി ,കെ എം സി കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു
from Kerala || Deshabhimani Online News https://ift.tt/2NyW9eZ
via IFTTT
No comments:
Post a Comment