പഴയന്നൂര്‍ > കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എംഎസ് സി ഇലക്ട്രോണിക്സ് പരീക്ഷയില്‍ രണ്ടാം റാങ്ക് ഋതുകൃഷ്ണയ്ക്ക്. വടക്കുംചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ വിദ്യാര്‍ത്ഥിനിയായ ഋതുകൃഷ്ണ സിജിപിഎയില്‍ നാലില്‍ 3.35 ഗ്രേഡ് നേടിയാണ് വിദ്യാര്‍ഥി മികച്ച വിജയം കരസ്ഥമാക്കിയത്.
എളനാട് പരുത്തിപ്ര കുന്നത്ത് വീട്ടില്‍ കെഎം കൃഷ്ണന്‍കുട്ടിയുടെയും ഓമനയുടെയും മകളാണ്.അച്ഛന് കര്‍ഷകനാണ്.സിപിഐ എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്. പഠനത്തിനായി ട്യൂഷനോ കോച്ചിംഗിനോ പോകാതെയാണ് ഋതുകൃഷ്ണ റാങ്ക് നേടിയത്. ചേലക്കര കോളേജ് ഓഫ് അപ്ലൈഡ് ആന്റ് സയന്‍സിലാണ് ബിഎസ് സി പൂര്‍ത്തിയാക്കിയത്.അവിടെ നിന്നും ക്യാംപസ്സ് സെലക്ഷനില്‍ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസില്‍ ഉയര്‍ന്ന ശമ്പളത്തോടെ ടെസ്റ്റ് എഞ്ചിനീയറായി ജോലിയും ലഭിച്ചു.
തുടര്‍ന്നായിരുന്നു വിവാഹം. വിഹാഹശേഷവും പഠനം തുടര്‍ന്നു. സ്കൂള്‍ തലമത്സരങ്ങളില്‍ കലാതിലകമുള്പ്പെടെ നിരവധി സമ്മാനങ്ങള്‍ ഋതുകൃഷ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. കോളേജ് യൂണിയന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലില്‍ മത്സരിച്ചു വിജയിച്ചിട്ടുണ്ട് .ഭര്‍ത്താവ് മുകുന്ദന്(ഫിസിക്കല്‍ ഡയറക്ടര്‍,സെന്റ് മേരീസ് പോളിടെക്നിക് കോളേജ്,വള്ളിയോട്),സഹോദരന് യദുകൃഷ്ണ.
from Kerala || Deshabhimani Online News https://ift.tt/2xxckiX
via IFTTT
No comments:
Post a Comment