ബാർ കോഴക്കേസിൽ അന്വേഷണം തുടരണമെന്ന വിജിലൻസ് കോടതി ഉത്തരവ‌് സ്വാഗതം ചെയ്യുന്നതായി എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ. തെളിവുകൾ ഇല്ലെന്ന‌്ചൂണ്ടിക്കാട്ടിയാണ് കേസ് എഴുതിത്തള്ളണമെന്ന് കോടതിയിൽ വിജിലൻസ‌് റിപ്പോർട്ട് നൽകിയത്. എഴുതിത്തള്ളരുതെന്നും അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ടാണ് എൽഡിഎഫിനു വേണ്ടി കൺവീനർ എന്നനിലയിൽ ഹർജി നൽകിയത്. ഹർജിയെ സാധൂകരിക്കുന്നതാണ് വിധി. സത്യം പുറത്തുകൊണ്ടുവരാൻ സാധ്യതയുള്ള എല്ലാ വഴികളും വിജിലൻസ് പരിശോധിക്കണം.
എൽഡിഎഫിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുകളാണ‌്. നിലവാരമില്ലെന്ന് പറഞ്ഞാണ് 2014ൽ യുഡിഎഫ് 412 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാതിരുന്നത്. പിന്നീട് ഇവയ്‌ക്ക് ലൈസൻസ് നൽകാൻ ഭരണതലപ്പത്തുള്ളവർ കാശിനായി ലേലം വിളിക്കുകയായിരുന്നു. കാശ് കിട്ടിയവരും കിട്ടാത്തവരും തമ്മിലുള്ള തർക്കം മൂത്ത് വിവാദമായപ്പോഴാണ് ഒരു ബാറുടമ മാണിക്കെതിരെ രംഗത്തുവന്നത്.
മാണി യുഡിഎഫ് വിട്ടപ്പോൾ ഒരുവശത്ത് ബിജെപിയും മറുവശത്ത് യുഡിഎഫും പിന്നാലെ നടന്നു. അപ്പോഴും എൽഡിഎഫ് ശക്തമായ നിലപാട് സ്വീകരിച്ചു. മാണിയുടെ മുന്നണി പ്രവേശനമോ അനുബന്ധ കാര്യങ്ങളോ ചർച്ച ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി. ഒപ്പം മാണിക്കും മറ്റ് യുഡിഎഫ് നേതാക്കൾക്കുമെതിരെ ബാർകോഴയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഉറച്ചുനിന്നു. ഇക്കാര്യത്തിൽ സത്യസന്ധവും നിതിപൂർവകവും സുതാര്യവുമായ അന്വേഷണമാണ് എൽഡിഎഫ് ആവശ്യപ്പെടുന്നത്. കോടതി വിധിയോടെ അതിനുള്ള അവസരം ഒരിക്കൽക്കൂടി ലഭിച്ചിരിക്കുകയാണെന്നും വിജയരാഘവൻ വ്യക്തമാക്കി.
from Kerala || Deshabhimani Online News https://ift.tt/2MMchV1
via IFTTT
No comments:
Post a Comment