മോദി പറഞ്ഞ് പറ്റിച്ചതുപോലെ ഞങ്ങള്‍ പറ്റിക്കില്ല; അതാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം:രാഹുല്‍ ഗാന്ധി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

മോദി പറഞ്ഞ് പറ്റിച്ചതുപോലെ ഞങ്ങള്‍ പറ്റിക്കില്ല; അതാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം:രാഹുല്‍ ഗാന്ധി

ഇ വാർത്ത | evartha
മോദി പറഞ്ഞ് പറ്റിച്ചതുപോലെ ഞങ്ങള്‍ പറ്റിക്കില്ല; അതാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം:രാഹുല്‍ ഗാന്ധി

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ വ്യാജ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇടുമെന്ന് പറഞ്ഞ് പറ്റിച്ചതുപോലെ തങ്ങള്‍ ജനങ്ങളെ പറ്റിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” അദ്ദേഹം നല്‍കിയ വ്യാജ വാഗ്ദാനങ്ങളൊക്കെ നിങ്ങള്‍ കേട്ടതാണ്. നിങ്ങള്‍ ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ അക്കൗണ്ടില്‍ കിട്ടിയോ? കിട്ടിയോ ഇല്ലയോ പറയൂ..മോദിയെ പോലെ ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ല. ”- രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ചെയ്തു തരാവുന്ന എല്ലാ സഹായവും ഞങ്ങള്‍ ചെയ്യും. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ മനസിലാക്കി അവര്‍ക്ക് വേണ്ടത് ചെയ്യും. അതാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം – രാഹുല്‍ പറഞ്ഞു.

മോദിയുടെ 2014 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കള്ളപ്പണം തിരിച്ചുപിടിച്ച്‌ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NtbuxC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages