കൊച്ചി > റഫേല്‍ യുദ്ധവിമാന ഇടപാടില്‍ നരേന്ദ്ര മോഡിയും കേന്ദ്രസര്‍ക്കാരും നടത്തിയ കോടികളുടെ അഴിമതിയില്‍ വലിയ പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ ശക്തമായ ഇടപെടലുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരിക്കുകയാണ്. വിവിധ ഹാഷ് ടാഗുകളില്‍ മോഡിക്കെതിരെ ക്യാമ്പെയിനുകള്‍ക്കും തുടക്കമായിക്കഴിഞ്ഞു.
അഴിമതിയെ പരിഹസിച്ച് യുവാക്കള്‍ ചിത്രീകരിച്ച വ്യത്യസ്തമായ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്.
'ഇന്ത്യക്കു ലഭിച്ച യുദ്ധവിമാനത്തില്‍ മികവുറ്റ സൗകര്യങ്ങളുണ്ടെന്നും ഇന്ധനം നിറച്ച വിമാനമാണ് ലഭിച്ചതെന്നും മറ്റൊരു രാജ്യത്തിനും ഇത്തരത്തില്‍ വിമാനം ലഭിച്ചിട്ടില്ലെന്നും വീഡിയോ പറയുന്നു. ഫുള്‍ ഓപ്ഷന്‍ സംവിധാനത്തോടെ അലോയ് വീലോടുകൂടിയ വിമാനമാണ് ഇന്ത്യവാങ്ങിയിരിക്കുന്നതെന്നും വീഡിയോ പരിഹസിക്കുന്നു
from Kerala || Deshabhimani Online News https://ift.tt/2DpSsnn
via IFTTT
No comments:
Post a Comment