കൈമെയ‌് മറന്ന‌് ഒരുമിക്കാൻ ഒരുവഴി; ക്രൗഡ‌് ഫണ്ടിങ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

കൈമെയ‌് മറന്ന‌് ഒരുമിക്കാൻ ഒരുവഴി; ക്രൗഡ‌് ഫണ്ടിങ‌്

 
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സർക്കാർ തുറന്നിടുന്ന പുതിയ വാതിലാണ‌് ‘ക്രൗഡ‌് ഫണ്ടിങ‌്’. കേരളത്തെ സഹായിക്കാൻ തയ്യാറാകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കാളികളാകാം. വിദേശികളും വിവിധ സ്ഥാപനങ്ങളുമൊക്കെ താൽപ്പര്യം അറിയിച്ചിട്ടുണ്ട‌്. പൊതുസഹായമല്ലാതെ, പ്രത്യേക പദ്ധതികളിൽ പണം മുടക്കാൻ താൽപ്പര്യമുള്ളവരുമുണ്ട്.
ഒരു കമ്പനിക്ക‌് തങ്ങളുടെ സാമൂഹ്യ ഉത്തരവാദനിധിയുടെ സഹായത്തോടെ പ്രളയബാധിത മേഖലയിലെ ഒരു പഞ്ചായത്തിലെ തകർന്ന എല്ലാ വീടും നിർമിച്ചുകൊടുക്കാൻ കഴിഞ്ഞേക്കാം. ഇതിനെ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ‌് ക്രൗഡ‌് ഫണ്ടിങ‌്. പുനർനിർമാണത്തിൽ സന്മനസ്സുള്ളവരുടെയെല്ലാം കൈകൾ കൂട്ടിച്ചേർക്കുകയാണ‌് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌് പറഞ്ഞു.

പദ്ധതിയിൽ പങ്കെടുക്കുന്നതിന് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടയ്ക്കണമെന്നില്ല. സർക്കാരിന്റെ അക്രെഡിറ്റേഷനുള്ള ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കാം. വീടിന്റെ പ്ലാനും ചെലവും ഗുണമേന്മയുടെ ഘടകങ്ങളുമൊക്കെ സർക്കാർ നിശ്ചയിക്കും. അതു പരിഗണിച്ചുതന്നെ സുരക്ഷയും സുസ്ഥിരതയും ഗുണഭോക്താവിന്റെ താൽപ്പര്യവും കണക്കിലെടുത്തുള്ള ഭേദഗതികൾ വരുത്താനുമാകും.

കക്കൂസ്, റോഡുകൾ, പാലങ്ങൾ, ആശുപത്രി, സ്കൂൾ കെട്ടിടങ്ങൾ എന്നിവയുടെയെല്ലാം പുനർനിർമാണം പദ്ധതിയിലൂടെ നടപ്പാക്കാനുള്ള നിർദേശമാണ‌് സർക്കാർ മുന്നോട്ടുവയ‌്ക്കുന്നത‌്. ഉപജീവനത്തിനായുള്ള കൃഷി, മത്സ്യബന്ധനം, കൈവേല തുടങ്ങിയവയ്ക്കുള്ള പുനരുദ്ധാരണ പദ്ധതികളും ഉൾപ്പെടും. പദ്ധതിക്കായി സംസ്ഥാന സർക്കാർ പ്രത്യേക വെബ്സൈറ്റ് തുടങ്ങും. ഇതിൽ വിവിധയിനം പദ്ധതികളുടെ വിശദാംശം ജില്ല, പഞ്ചായത്ത‌് തിരിച്ച് നൽകും. ഓൺലൈനായി തങ്ങളുടെ താൽപ്പര്യങ്ങളും നിദേശങ്ങളും നൽകാം. പ്രതികരണങ്ങളും ഓൺലൈനിൽ  ലഭിക്കും. ധാരണപത്രം ഒപ്പുവയ‌്ക്കുന്നതും ഓൺലൈനിലൂടെയാകാം. പണം കേരള സർക്കാരിനെ ഏൽപ്പിച്ചുള്ള നിർമാണപ്രവർത്തനങ്ങളും സാധ്യമാകും. കേരളസർക്കാർ നിയോഗിച്ച ഏജൻസികൾ വഴിയും നടപ്പാക്കാം.

പദ്ധതിയുടെ മേൽനോട്ടത്തിനായി പ്രത്യേക മിഷൻ രൂപീകരിക്കും. പുനർനിർമാണത്തിൽ ലോകമെമ്പാടുമുള്ള കേരളത്തിന്റെ അഭ്യുദയകാംക്ഷികളെ മുഴുവൻ പങ്കാളികളാക്കുകയാണ‌് പദ്ധതിയുടെ ലക്ഷ്യം.



from Kerala || Deshabhimani ​Online ​News https://ift.tt/2MNiZKE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages