പ്രസവസമയത്ത‌് ഇനി ഭര്‍ത്താവ് അരികെ ; ‘ലക്ഷ്യ’ 21 ആശുപത്രികളിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

പ്രസവസമയത്ത‌് ഇനി ഭര്‍ത്താവ് അരികെ ; ‘ലക്ഷ്യ’ 21 ആശുപത്രികളിൽ



ഒമ്പതുമാസം നിധിപോലെ പേറിയ കുഞ്ഞിന്റെ ജനനസമയത്ത‌് മാനസികപിന്തുണയേകാന്‍ ഇനി പ്രസവമുറിയിൽ ഭര്‍ത്താവിനും സ്ഥാനമുണ്ടാകും. അമ്മയുടെ സ്വകാര്യത മാനിച്ചുതന്നെ ലോകോത്തര ശ്രദ്ധയും പരിചരണവും ലഭ്യമാക്കുന്ന ‘ലക്ഷ്യ’ പദ്ധതി ഇൗ വർഷം 21 സർക്കാർ ആശുപത്രികളിൽ നടപ്പാക്കും. കോഴിക്കോട‌് ബീച്ച‌് ജനറൽ ആശുപത്രിയില്‍ പദ്ധതി ആദ്യമായി നിലവരും.

വിദേശരാജ്യങ്ങളിലുംമറ്റും പ്രസവമുറിയില്‍ ജീവിതപങ്കാളിയുടെ സാന്നിധ്യം അനുവദിക്കാറുണ്ട്. ഇത‌് സ്ത്രീകളെ മാനസികപിരിമുറുക്കത്തിൽനിന്ന‌് രക്ഷിക്കുകയും പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യുമെന്ന‌് വിദഗ‌്ധർ ചൂണ്ടിക്കാട്ടുന്നു. ‘സ്ത്രീ സ്വകാര്യതയെ മാനിച്ചുള്ള പ്രസവം’ സാധ്യമാക്കാൻ പദ്ധതി നടപ്പാക്കുന്ന ആശുപത്രികളിൽ പ്രസവ വാർഡ‌ിനുപകരം ആധുനിക സൗകര്യങ്ങളോടെയുള്ള വ്യക്തിഗത പ്രസവമുറികളുണ്ടാകും. ജീവനക്കാർക്ക‌്‌ പ്രത്യേക പരിശീലനം നൽകി അനുഭാവപൂർവമുള്ള പരിചരണം ഉറപ്പാക്കും. പ്രസവസമയത്തെ ‘നിർബന്ധിത കിടത്തി ചികിത്സ’ പോലുള്ള സമ്പ്രദായങ്ങൾ പഴങ്കഥയാകും. അമ്മയ്ക്ക‌് ആശ്വാസദായകമായ രീതിയിൽ കിടക്കുകയോ ഇരിക്കുകയോ ചെയ്യാനുള്ള സൗകര്യം പ്രസവമുറിയിൽ ലഭ്യമാക്കും. കോഴിക്കോട‌് ബീച്ച‌് ജനറൽ ആശുപത്രിയിൽ ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. 18ന‌് അക്രഡിറ്റേഷന്റെ ഭാഗമായ പരിശോധനയും നടന്നു. തിരുവനന്തപുരത്ത‌് മെഡിക്കൽ കോളേജ‌് എസ‌്എടി ആശുപത്രിയിലും തൈക്കാട‌് സ‌്ത്രീകളുടെയും കുട്ടികളുടെയും  ആശുപത്രിയിലും എല്ലാ ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട താലൂക്ക‌് ആശുപത്രികളിലും ഈ വർഷംതന്നെ പദ്ധതി നടപ്പാക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2prlgBP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages