ആലപ്പുഴ
അയലയ‌്ക്കും കിളിമീനും ചാകരക്കാലമായിട്ടും നാട്ടുമ്പുറത്തെങ്ങും മത്തി കണി കാണാനില്ല. രുചിയേറുന്ന നെയ‌്മത്തി
സുലഭമായി കിട്ടേണ്ട സമയമാണ‌് ചിങ്ങമാസമെന്ന‌് മത്സ്യത്തൊഴിലാളികൾ പറയുന്നു. പക്ഷെ ഇക്കുറി പ്രതീക്ഷ തെറ്റിക്കുമോയെന്ന ആശങ്ക മത്സ്യമേഖലയിലുണ്ട‌്.
ട്രോളിങ‌് നിരോധനം അവസാനിപ്പിച്ചശേഷം അയലയ‌്ക്കും കിളിമീനിനുമൊപ്പം വറ്റയും കൊഴുവയും ചെമ്മീനും വേളൂരിയുമെല്ലാം വല നിറച്ചപ്പോഴും മത്തി മാറിനിന്നു. ഇടയ‌്ക്ക‌് വന്ന കടലാക്രമണമില്ലായിരുന്നെങ്കിൽ ചെമ്മീനാകുമായിരുന്നു ആലപ്പുഴയിലെ ‘പ്രളയം’. ചെമ്മീൻ ചാകര കഴിഞ്ഞപ്പോഴാണ‌് അയലയും കിളിമീനിന്റെയും വരവ‌്. ഇവരെ വെല്ലുന്നതായിരുന്നു ഈ സമയത്തിറങ്ങേണ്ട നെയ്യൂറുന്ന നാടൻ മത്തി.
ആശങ്കയുണ്ടെങ്കിലും തൊഴിലാളികൾ പ്രതീക്ഷ കൈവിട്ടിട്ടില്ല. ‘മത്തി കടലിൽ ഉണ്ട‌്, അയലയും കിളിയും മാറിയാൽ മത്തി വരും’‐ വ്യാഴാഴ‌്ചയും
കടലിൽ പോയിവന്ന മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാസെക്രട്ടറി ഷാംജി ഉറപ്പിക്കുന്നു. കഴിഞ്ഞ ആഴ‌്ച പോയവർക്ക‌് ചെറിയ മത്തി കിട്ടിയിരുന്നു. കൂട്ടത്തോടെ ആക്രമിച്ച‌് വല നശിപ്പിക്കുന്ന കടൽമാക്രിയും പെരുകിയിട്ടുണ്ട‌്. മത്തി കിട്ടാത്തതിന‌് ഇങ്ങനൊരു സംശയവും തൊഴിലാളികൾ പ്രകടിപ്പിക്കുന്നു.
കാലാവസ്ഥാ വ്യതിയാനമായ എൽനിനോ പ്രതിഭാസം കടലിനെ ബാധിച്ചെന്ന നിഗമനത്തിലാണ‌് മത്സ്യഗവേഷകർ. ഇത‌് മത്തി ലഭ്യത കുറയാനിടയാക്കുമെന്ന‌് കേന്ദ്ര സമുദ്ര മത്സ്യഗവേഷണസ്ഥാപനത്തിലെ ശാസ‌്ത്രജ്ഞൻ ഡോ. ഇ എം അബ്ദുൾ സമദ‌് പറഞ്ഞു. അടുത്ത ഏപ്രിൽ, മെയ‌് വരെ ഈ സാഹചര്യം നിലനിന്നേക്കും.
from Kerala || Deshabhimani Online News https://ift.tt/2QqQIfU
via IFTTT
No comments:
Post a Comment