വൈകിയോട്ടത്തിൽ മുമ്പൻ തിരുവനന്തപുരം ഡിവിഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

വൈകിയോട്ടത്തിൽ മുമ്പൻ തിരുവനന്തപുരം ഡിവിഷൻ


തിരുവനന്തപുരം
വൈകിയോട്ടത്തിൽ തിരുവനന്തപുരം ഡിവിഷൻ വീണ്ടും ‘മുന്നിൽ’. രാജ്യത്തെ 69 ഡിവിഷനിൽ 66‐ാം സ്ഥാനമാണ‌് സമയകൃത്യതയുടെ കാര്യത്തിൽ തിരുവനന്തപുരത്തിന‌്. ആഗസ‌്ത‌് 27 മുതൽ സെ‌പ‌്തംബർ രണ്ട‌് വരെയുള്ള കാലയളവിൽ വിവിധ ഡിവിഷനുകളിലെ മെയിൽ/എക‌്സ‌്പ്രസ‌് ട്രെയിനുകളുടെ സമയകൃത്യത വിലയിരുത്തി റെയിൽവേ തയ്യാറാക്കിയ റിപ്പോർട്ടിലാണ‌് ഈ വിവരം. 

   ആകെയുള്ള 69 ഡിവിഷനിൽ ലഖ‌്നൗ, അലഹബാദ‌്, മൊറാദാബാദ‌് എന്നീ മൂന്ന‌് ഡിവിഷൻ മാത്രമാണ‌് പട്ടികയിൽ തിരുവനന്തപുരത്തിന‌് താഴെയുള്ളത‌്. ദക്ഷിണ റെയിൽവേയിലെ മധുര 38‐ാം സ്ഥാനത്തും സേലം 41‐ാം സ്ഥാനത്തും പാലക്കാട‌് 48‐ാം സ്ഥാനത്തുമാണ‌്. റാഞ്ചി, രത‌്ലം, മൈസൂർ, ഭാവ‌്നഗർ ഡിവിഷനുകളാണ‌് കൃത്യതയിൽ മുന്നിൽ.

 തിരുവനന്തപുരം ഡിവിഷനിൽ മാസങ്ങളായി ട്രെയിനുകളുടെ വൈകിയോട്ടവും റദ്ദാക്കലും തുടരുന്നതിനിടെയാണ‌് പ്രകടന റിപ്പോർട്ട‌് പുറത്തുവരുന്നത‌്. പ്രളയത്തിനുമുമ്പുതന്നെ ട്രെയിനുകൾ തുടർച്ചയായി വൈകിയാണ‌് ഓടിയിരുന്നത‌്. വൈകിയോട്ടം മറയ‌്ക്കാൻ വൈകിയെത്തുന്ന സമയം യഥാർഥ സമയമാക്കി    കണ്ണിൽ പൊടിയിടാനും റെയിൽവേ തയ്യാറായി. പ്രളയത്തിനുശേഷം ഇപ്പോഴും സർവീസ‌് പൂർണതോതിൽ സജ്ജമായിട്ടില്ല. പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുന്നത‌് തുടരുകയാണ‌്. സർവീസുകൾ കൃത്യതയോടെ ഓപ്പറ്റേറ്റ‌് ചെയ്യുന്നതിൽ തിരുവനന്തപുരം ഡിവിഷണൽ അധികാരികൾ പരാജയമാണെന്നാണ‌് റെയിൽവേയുടെതന്നെ പ്രകടന റിപ്പോർട്ട‌് തെളിയിക്കുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2NqYdEX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages