കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗവ. ഡോക്ടർമാർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യും. നാലായിരത്തോളം ഡോക്ടർമാരുടെ ശമ്പളം നൽകുന്നതിന്റെ സമ്മതപത്രം കെജിഎംഒഎ പ്രസിഡന്റ് എ കെ റഫൂഖ്, സെക്രട്ടറി വി ജിതേഷ് എന്നിവർ ചേർന്ന് മന്ത്രി കെ കെ ശൈലജയ‌്ക്ക് കൈമാറി.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിയായ മാൻകൈൻഡ് ഫാർമ ലിമിറ്റഡ് ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കമ്പനി പ്രതിനിധികളായ മധു, സുന്ദർ, കൃഷ്ണപ്രസാദ്, കോശി എന്നിവർ ചേർന്ന് മന്ത്രി കെ കെ ശൈലജയ‌്ക്ക് ചെക്ക് കൈമാറി. സംസ്ഥാന ഡ്രഗ് കൺട്രോളർ രവി എസ് മേനോൻ പങ്കെടുത്തു.എച്ച്എൽഎൽ ലൈഫ് കെയറിലെ ജീവനക്കാരുടെ സംഭാവനയായ 28.26 ലക്ഷം രൂപയുടെ ചെക്ക് എച്ച്എൽഎൽ ഡയറക്ടർ ഇ എ സുബ്രഹ്മണ്യം മന്ത്രി ഇ പി ജയരാജന് കൈമാറി.
കേരള സ്‌റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻവക ആറുലക്ഷം രൂപ കൈമാറി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ഷർമദ് ഖാൻ, ജനറൽ സെക്രട്ടറി ഡോ. സെബി, ഡോ. ജി എസ് പ്രവീൺ, ഡോ. എസ‌് ഷൈൻ, ഡോ. ബി എസ‌് സുസ്മിത, ഡോ. ഷിജി വത്സൻ എന്നിവർ ആരോഗ്യമന്ത്രിക്ക‌് ഡിഡി കൈമാറി.റിട്ട. ഹൈക്കോടതി ജഡ്ജിയും സംസ്ഥാന പിന്നോക്കവിഭാഗ കമീഷൻ ചെയർമാനുമായ ജസ്റ്റിസ് ജി ശിവരാജൻ രണ്ടുലക്ഷം രൂപ നൽകി. മന്ത്രി എ കെ ബാലൻ ചെക്ക് ഏറ്റുവാങ്ങി.
കൃഷിഓഫീസർമാർ മുതൽ കൃഷിവകുപ്പ‌് ഡയറക്ടർമാർവരെയുള്ള മുഴുവൻ ഉദ്യോസ്ഥരും ഒരുമാസത്തെ ശമ്പളം നൽകും. അസോസിയേഷൻ ഓഫ‌് അഗ്രിക്കൾച്ചർ ഓഫീസേഴ‌്സ‌് കേരള 10 ലക്ഷം രൂപ നൽകി.
കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട‌്മെന്റ‌് ഗസറ്റഡ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ സമാഹരിച്ച 13.70 ലക്ഷം മന്ത്രി ഇ പി ജയരാജന് കൈമാറി.
from Kerala || Deshabhimani Online News https://ift.tt/2NVzfus
via IFTTT
No comments:
Post a Comment