ജഡ‌്ജിക്ക‌് തലയ്‌ക്ക‌് വെളിവില്ലെന്ന‌് കെ സുധാകരൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

ജഡ‌്ജിക്ക‌് തലയ്‌ക്ക‌് വെളിവില്ലെന്ന‌് കെ സുധാകരൻ


കണ്ണൂർ
വിവാഹേതര ബന്ധം സംബന്ധിച്ച കേസിൽ വിധി പറഞ്ഞത‌് തലക്ക‌് വെളിവില്ലാത്ത ജഡ‌്ജിയെന്ന‌് കെപിസിസി വർക്കിങ‌് പ്രസിഡന്റ‌് കെ സുധാകരൻ. ഭാര്യക്കും ഭർത്താവിനും സ്വതന്ത്രമായി ജീവിക്കാമെന്നാണ‌് വിധി. ഭാര്യക്ക‌് ആരോടൊപ്പവും പോകാമെന്നാണോ ജഡ‌്ജി ഉദ്ദേശിച്ചത‌്. ഇത്തരം വിധി പുറപ്പെടുവിക്കുന്ന ജഡ‌്ജിയുടെ തലക്കകത്ത‌് എന്താണെന്നും സുധാകരൻ ചോദിച്ചു. കണ്ണൂരിൽ ഡിസിസി സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ സ‌്ത്രീ പ്രവേശനം സംബന്ധിച്ച കേസിലും കോടതിക്ക‌് തോന്നിയതുപോലെയാണ‌് കാര്യങ്ങൾ വിളിച്ചുപറയുന്നത‌്. സുപ്രീംകോടതി വിധിയും സർക്കാർ നിലപാടും ധീരമായ കാൽവയ‌്പ്പാണെന്നൊന്നും കരുതാനാവില്ല. ദൈവമെന്നത‌് സാങ്കൽപികമായ കാര്യമാണ‌്. കോടതിക്ക‌് തോന്നിയതുപോലെ വിളിച്ചുപറയുന്നത‌് അംഗീകരിക്കാനാവില്ല. വിശ്വാസങ്ങളെ വ്യാഖ്യാനിക്കാൻ കോടതിക്ക‌് അധികാരമുണ്ടോയെന്ന‌് പരിശോധിക്കണം. ദൈവവിശ്വാസങ്ങളും ആചാരങ്ങളും പരിരക്ഷിക്കപ്പെടണം. എന്തിനാണ‌് ഇതിൽ കോടതി ഇടപെടുന്നതെന്നും സുധാകരൻ ചോദിച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Ql2kjO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages