റഫേൽ അഴിമതി വെളിപ്പെടുന്നത‌് മോഡിയുടെ തനിനിറം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

റഫേൽ അഴിമതി വെളിപ്പെടുന്നത‌് മോഡിയുടെ തനിനിറം: കോടിയേരി

തൃശൂർ
ജനവഞ്ചനയും കൊള്ളയും അഴിമതിയും കൈമുതലാക്കിയ മോഡി ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നരേന്ദ്രമോഡി നാടിന്റെ കൊള്ളക്കാരനാണെന്ന് റഫേൽ വിമാന അഴിമതി വ്യക്തമാക്കി. ജനാധിപത്യ, മതനിരപേക്ഷ ശക്തികളെ യോജിപ്പിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ മോഡി സർക്കാരിനെ താഴെയിറക്കാനുള്ള പ്രവർത്തനത്തിന് മുഴുവൻ പാർലമെന്റ് സീറ്റും നേടി കേരളം മാതൃകയാകണമെന്നും കോടിയേരി പറഞ്ഞു. അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി തൃശൂരിൽ സിപിഐ എം സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റഫേൽ വിമാന അഴിമതി ഇന്ത്യയെ ഞെട്ടിച്ചു. ഫ്രാൻസിൽനിന്ന് നേരത്തേ 126 വിമാനങ്ങൾ വാങ്ങാൻ നിശ്ചയിച്ച റഫേൽ കരാറിൽ മോഡി 36 വിമാനമാക്കി. 126 വിമാനം വാങ്ങുന്നതിനേക്കാൾ സംഖ്യ ഉയർത്തി 36 വിമാനം വാങ്ങാൻ നിശ്ചയിച്ചതിന്റെ യുക്തി അഴിമതിയല്ലാതെ മറ്റെന്താണ്.  59,000 കോടിയുടെ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കിയതോടെ 30,000 കോടി റിലയൻസിന് കിട്ടി. ഇതിന്റെ പങ്ക് കേന്ദ്ര സർക്കാരിനാണ്. ബൊഫോഴ്സ് കുംഭകോണമുണ്ടായപ്പോൾ 'ഗലീഗലീമേം ചോർഹെ, രാജീവ് ഗാന്ധി ചോർ ഹെ' എന്നായിരുന്നുവെങ്കിൽ ഇപ്പോൾ ഇന്ത്യ മുഴുവൻ മുഴങ്ങുന്നത് 'നരേന്ദ്രമോഡി ചോർ ഹെ' (മോഡി കള്ളനാണ്) എന്നാണ്. മോഡി ഭരണത്തിൽ അദാനിക്കും അംബാനിക്കും കോർപറേറ്റുകൾക്കുമാണ് നേട്ടം. പെട്രോളിയം കമ്പനികൾക്ക് വില നിശ്ചയിക്കാനുള്ള പൂർണ അധികാരം നൽകി ദിവസംതോറും വില വർധിപ്പിക്കുന്നു. അതിന്റെ വിഹിതം പറ്റി തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുകയാണ് ആർഎസ്എസ്. കള്ളപ്പണക്കാരെ  സംരക്ഷിക്കുന്നതും ആർഎസ്എസ് ഫണ്ട് സമാഹരത്തിനാണ്. ഇത്തരം ദുർഭരണം സാധാരണ ബിജെപിക്കാർ പോലും ആഗ്രഹിച്ചിട്ടില്ല. ഈ ഭരണത്തിൽ പൊറുതിമുട്ടിയാണ് വിദ്യാർഥികളും തൊഴിലാളികളും കർഷകരും പ്രക്ഷോഭം നടത്തുന്നത്.

ഈ ജനവികാരം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അലയടിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 31 ശതമാനം വോട്ട് നേടിയിട്ടും ബിജെപി ഭരിക്കുന്നു. ആ സ്ഥിതി ഉണ്ടാകാതിരിക്കാൻ അനുഭവത്തിൽനിന്ന് പാഠം ഉൾക്കൊള്ളണം. കോൺഗ്രസ് വിശ്വാസ്യത തകർന്ന പാർടിയാണ്. സംഘടനാപരമായും രാഷ്ട്രീയമായും ദുർബലമായ കോൺഗ്രസ്  ഉദാരവൽക്കരണ നയം ഉപേക്ഷിച്ചിട്ടില്ല.  കോൺഗ്രസിനെ ഒഴിവാക്കിയുള്ള ജനപക്ഷ ബദൽ രൂപപ്പെടണം. അതിന് സിപിഐ എമ്മും ഇടതുപക്ഷവുമാണ് നേതൃത്വം നൽകേണ്ടത്. 2004ൽ മതേതര ശക്തികൾ ഒന്നിച്ചുനിന്നതിനാൽ ബിജെപി ഭരണത്തെ താഴെയിറക്കാനായി. ആ സ്ഥിതി 2019ലെ തെരഞ്ഞെടുപ്പിലും  ഉണ്ടാവണം. 2004ൽ 63 സീറ്റാണ് ഇടതുപക്ഷം നേടിയതെങ്കിൽ കൂടുതൽ സീറ്റ് ഇക്കുറി നേടി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടാനുള്ള ശേഷി വർധിപ്പിക്കണം. ഇടതുപക്ഷം ദുർബലമായ സംസ്ഥാനങ്ങളിലും  സ്വന്തം ശേഷി പ്രയോജനപ്പെടുത്തി ബിജെപിയെ പരാജയപ്പെടുത്തണം.

കോൺഗ്രസിനും ബിജെപിക്കുമെതിരായ മാതൃകാ ഭരണമാണ് കേരളത്തിലേത്. ജനസേവനത്തിന്റെ ഉദാത്ത മാതൃകയാണ് എൽഡിഎഫ് സർക്കാർ. എൽഡിഎഫ് ആവിഷ്കരിച്ച എല്ലാ ജനപക്ഷ പദ്ധതികളും വിജയം കാണുന്നു. മഹാപ്രളയമുണ്ടായപ്പോൾ ജനങ്ങൾക്കൊപ്പം നിന്നതിന് ലോകത്തിന്റെയാകെ അംഗീകാരം സർക്കാരിന‌് ലഭിച്ചു. കേരളം പുനർനിമിക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ സർക്കാർ. കേന്ദ്രസർക്കാർ കേരളത്തിനോട് നിഷേധാത്മക നിലപാട് തുടരുകയാണ്. കേരളത്തെ സഹായിക്കേണ്ട സർക്കാർ കേന്ദ്രത്തിലുണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഈ അനുഭവം തെളിയിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2MXiNbR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages