പുരോഹിതർ ബിജെപി ആയെന്ന‌് ശ്രീധരൻപിള്ള ; കാണാൻ ചെന്നാൽ ബിജെപി ആകുമോ എന്ന‌് പുരോഹിതൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

പുരോഹിതർ ബിജെപി ആയെന്ന‌് ശ്രീധരൻപിള്ള ; കാണാൻ ചെന്നാൽ ബിജെപി ആകുമോ എന്ന‌് പുരോഹിതൻ


അഞ്ച‌് ക്രിസ‌്ത്യൻ പുരോഹിതർ ബിജെപിയിൽ അംഗത്വം എടുത്തെന്ന‌് സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തി ബിജെപി സംസ്ഥാന പ്രസിഡന്റ‌് അഡ്വ. പി എസ‌് ശ്രീധരൻപിള്ള അപഹാസ്യനായി. സൗദി അറേബ്യയിൽ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച‌് സംസാരിക്കാൻ കഴിഞ്ഞദിവസം കോട്ടയത്തെത്തി ശ്രീധരൻപിള്ളയെ സന്ദർശിച്ച പുരോഹിതനെയടക്കമാണ‌് പിള്ള 'ബിജെപി ആക്കിയത‌്'. 'ഭാരതീയ ജനതാ പാർടിയിൽ അംഗത്വമെടുത്ത‌് പ്രവർത്തിക്കാൻ തയ്യാറായ പുരോഹിതരെ സ്വാഗതം ചെയ്യുന്നെ'ന്നാണ‌് ശ്രീധരൻപിള്ള ഫേസ‌്ബുക്കിൽ പോസ്റ്റിട്ടത‌്. സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക പേജിലും ഇതുവന്നു. പുരോഹിതരിലൊരാൾ ഫേസ‌്ബുക്കിൽ പോസ്റ്റിട്ടതോടെയാണ‌് ബിജെപിയുടെ കുപ്രചാരണം പൊളിഞ്ഞത‌്.

തന്നെ സന്ദർശിച്ച പുരോഹിതരായ ജെ മാത്യു മണവത്ത‌്, ഗീവർഗീസ‌് കിഴക്കേടത്ത‌്, ആൻഡ്രൂസ‌് മലേത്ത‌്, ജിതിൻ കുര്യാക്കോസ‌്, തോമസ‌് കുളത്തുങ്കൽ എന്നിവർ ബിജെപി അംഗത്വമെടുത്തെന്നായിരുന്നു പ്രചാരണം. ബിജെപിയുടെ കാഴ‌്ചപ്പാടിൽ അകൃഷ്ടരായാണ‌് അംഗത്വമെടുത്തതെന്ന‌് പറഞ്ഞതായും ഔദ്യോഗിക പേജിൽ പറയുന്നു. സംഘപരിവാർ നേതാക്കളും അനുകൂലികളും ഇത‌് വ്യാപകമായി ഷെയർ ചെയ‌്തു.

എന്നാൽ ഫാ. മാത്യു മണവത്ത‌് ഇതിനെതിരേ ഫേസ‌്ബുക്കിൽ പോസ്റ്റിട്ടു. പിള്ളയെ കണ്ടാൽ പാർടി അംഗമാകുമോ എന്ന‌് അദ്ദേഹം ചോദിക്കുന്നു. ശ്രീധരൻപിള്ളയുടെ പോസ്റ്റിനിട്ട കമന്റിലും ഫാദർ ഇത‌് നിഷേധിക്കുന്നുണ്ട‌്. 'അങ്ങ‌് പങ്കെടുത്ത യോഗത്തിന‌് വന്നത‌് എന്റെ നാട്ടുകാരനായ വ്യക്തിയുടെ മൃതദേഹം സൗദി അറേബ്യയിൽ നിന്ന‌് കൊണ്ടുവരാൻ നിവേദനം തരാനാണ‌്. താങ്കളുടെ പാർടിക്കാർ തന്ന ജ്യൂസ‌് കുടിച്ചു. ഒരുവാക്ക‌് സംസാരിക്കാൻ പറഞ്ഞപ്പോൾ ഭാരത സംസ‌്കാരത്തെക്കുറിച്ച‌് പറഞ്ഞു. അല്ലാതെ ബിജെപി മെമ്പർഷിപ്പ‌് എടുത്തില്ല. അഭ്യൂഹങ്ങൾ പടച്ചുവിടുമ്പോൾ സത്യമെന്തെന്ന‌് അന്വേഷിക്കണം. എന്റെ ഫോട്ടോ ദുർവിനിയോഗം ചെയ്യരുത‌്.' വിവാദത്തിൽ പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2zpQlvL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages