എബിവിപി അക്രമം തുടർക്കഥയെന്ന‌് മുൻ അധ്യാപിക - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

എബിവിപി അക്രമം തുടർക്കഥയെന്ന‌് മുൻ അധ്യാപിക


തിരുവനന്തപുരം
ധനുവച്ചപുരം എൻഎസ‌്എസ‌് കോളേജ‌ിൽ നിരന്തര സംഘർഷം സൃഷ്ടിക്കുന്ന എബിവിപി പ്രവർത്തകർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി മുൻ അധ്യാപിക. എബിവിപി നേതാവിന‌് കോപ്പിയടിക്കാൻ സഹായം ചെയ്യാത്തതിനാൽ വിദ്യാർഥികളുടെ മുന്നിൽവച്ച‌് കഴുത്തിൽ വടിവാൾ വച്ച‌് ഭീഷണിപ്പെടുത്തിയതായി കോളേജിലെ ഇക്കണോമിക്സ‌് വിഭാഗം മുൻ മേധാവി എസ‌് ഗംഗാദേവി പറഞ്ഞു. ധനുവച്ചപുരം കോളേജിൽ അക്രമം നടത്തിയ എബിവിപി പ്രവർത്തകർക്കെതിരെ അച്ചടക്കനടപടിയെടുത്ത അധ്യാപകർക്കുനേരെ ബിജെപി ജില്ലാ പ്രസിഡന്റ‌് എസ‌് സുരേഷ‌് അസഭ്യവർഷം നടത്തിയിരുന്നു.

കോളേജിൽ എബിവിപി സംഘടിപ്പിക്കുന്ന രക്ഷാബന്ധനുമായി സഹകരിക്കാത്ത വിദ്യാർഥികളെ ക്രൂരമർദനത്തിന‌് ഇരയാക്കുകയും ചോദ്യംചെയ്ത അധ്യാപകരെ കുറുവടികളുമായി വഴിയിൽ തടഞ്ഞ‌് കൈകാലുകൾ വെട്ടുമെന്ന‌് ഭീഷണി മുഴക്കുകയും ചെയ്തു. അധ്യാപികമാർക്കെതിരെ അശ്ലീലപരാമർശം നടത്തുകയും വ്യക്തിഹത്യചെയ്യുംവിധം ലഘുലേഖകൾ പ്രചരിപ്പിക്കുകയുംചെയ്ത സംഭവങ്ങളുമുണ്ടായി.

കോളേജിൽ തുടർന്ന‌് നടന്ന സമരത്തിന്റെഭാഗമായി അധ്യാപകരെയെല്ലാം സ‌്റ്റാഫ‌് റൂമിനുള്ളിലാക്കി പുറത്തുനിന്ന‌് കതക‌് പൂട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വെളിയിൽനിന്നുള്ള ഗുണ്ടകളുടെ സഹായത്തോടെയുള്ള ആക്രമണം ഭയന്ന‌് പലപ്പോഴും അധ്യാപകരും വിദ്യാർഥികളും പ്രതികരിക്കാൻ ഭയക്കുന്നെന്നും ഗംഗാദേവി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2zBRTm9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages