ഇ വാർത്ത | evartha
ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതി; പൊലീസിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ട് :ജസ്റ്റിസ് കെമാല്‍ പാഷ
ലൈംഗിക പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് ഹൈക്കോടതിയില്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതിയെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. സത്യവാങ്മൂലത്തില്‍ ബിഷപ്പിനെതിരെ തെളിവുകള്‍ നിരത്തിയ പൊലീസ് ഇപ്പോള്‍ മലക്കം മറിയുകയാണ്. പൊലീസിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്ന് വ്യക്തമാണ്. സാധാരണക്കാരനായിരുന്നെങ്കില്‍ നേരത്തെ പിടികൂടുമായിരുന്നുവെന്നും കെമാല്‍ പാഷ പറഞ്ഞു.
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് നടക്കാത്തത് പൊലീസും ബിഷപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടു മൂലമാണെന്ന് നേരത്തെ കൊച്ചിയില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സമരവേദി സന്ദര്‍ശിച്ച ശേഷം കെമാല്‍ പാഷ പറഞ്ഞിരുന്നു. ബിഷപ്പിനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കാത്തത് ഇതിനു തെളിവാണ്. ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാത്തതു പൊലീസിന്റെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NbqpfE
via IFTTT
No comments:
Post a Comment