പ്രളയക്കെടുതിയിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ചു; ഒടുവിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

പ്രളയക്കെടുതിയിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ചു; ഒടുവിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം

ഇ വാർത്ത | evartha
പ്രളയക്കെടുതിയിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ചു; ഒടുവിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം

തിരുവനന്തപുരം: ചെങ്ങന്നൂരിൽ പ്രളയക്കെടുതിയിൽ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളി പൂന്തുറ സ്വദേശി ജിനീഷ് ജെറോൺ (23) വാഹനാപകടത്തിൽ മരിച്ചു.കോസ്റ്റൽ വാറിയേഴ്സ് എന്ന സംഘടനയിൽ അംഗമായിരുന്ന ജിനീഷ് പ്രളയസമയത്ത് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

പൂവാര്‍ ഉച്ചക്കട ഭാഗത്ത് വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിലാണ് ജീനീഷ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ ജിനീഷിനെ നെയ്യാറ്റിന്‍കരയിലുള്ള നിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2DO793Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages