കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത് ഡാറ്റ്‌സണ്‍ റെഡിഗോ;ഇത്തവണ ജീവനക്കാര്‍ക്ക് സമ്മാനം ബെന്‍സ് കാര്‍;വീണ്ടും താരമായി ആ ‘രത്നവ്യാപാരി’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത് ഡാറ്റ്‌സണ്‍ റെഡിഗോ;ഇത്തവണ ജീവനക്കാര്‍ക്ക് സമ്മാനം ബെന്‍സ് കാര്‍;വീണ്ടും താരമായി ആ ‘രത്നവ്യാപാരി’

ഇ വാർത്ത | evartha
കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത് ഡാറ്റ്‌സണ്‍ റെഡിഗോ;ഇത്തവണ ജീവനക്കാര്‍ക്ക് സമ്മാനം ബെന്‍സ് കാര്‍;വീണ്ടും താരമായി ആ ‘രത്നവ്യാപാരി’

കഴിഞ്ഞ വര്‍ഷം 1200 ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത് ഡാറ്റ്സണ്‍ റെഡിഗോ കാര്‍. ഇത്തവണ ജീവനക്കാര്‍ക്ക് നല്‍കിയതോ മെഴ്‌സിഡസ് ബെന്‍സും. സൂറത്തിലെ സവ്ജി ധൊലാക്കിയ എന്ന വജ്ര വ്യാപാരി തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്ക് കിടിലന്‍ സമ്മാനങ്ങള്‍ നല്‍കി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.

ഇത്തവണ നല്‍കിയ സമ്മാനത്തിന് ഏകദേശം ഒരു കോടി വിലമതിപ്പുണ്ട്. നേരത്തെ ബോണസായി വമ്പന്‍ സമ്മാനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച ധൊലാക്കിയ അമ്പരപ്പിക്കുന്ന രീതി തുടരുന്നുവെന്നാണ് സൂചന.

സൂറത്തില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേലാണ് ജീവനക്കാര്‍ക്ക് കാറുകള്‍ കൈമാറിയത്.1977ല്‍ അംമ്രേലിയിലെ ദുധാല എന്ന കുഗ്രാമത്തില്‍ നിന്ന് 12 രൂപയുമായി സൂറത്തില്‍ ബസ്സിറങ്ങിയ സവ്ജി ധൊലാക്കിയ തന്റെ അധ്വാനം കൊണ്ട് പടുത്തുയര്‍ത്തിയത് 6000 കോടി രൂപ വാര്‍ഷിക വരുമാനമുള്ള വജ്ര സാമ്പ്രാജ്യമാണ്. ധൊലാക്കിയയുടെ കമ്പനിയില്‍ 5500 ജീവനക്കാരാണ് ജോലി നോക്കുന്നത്.

ഇത്തവണ തന്റെ കമ്പനിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മൂന്ന് ജീവനക്കാര്‍ക്കാണ് ധൊലാക്കിയ ഒരു കോടി വിലവരുന്ന മെഴ്‌സിഡസ് ബെന്‍സ് സമ്മാനമായി നല്‍കിയത്.

ജീവനക്കാര്‍ക്ക് അവരുടെ ജോലിയിലെ ആത്മാര്‍ത്ഥതക്ക് അനുസരിച്ച് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നത് ധൊലാക്കിയയുടെ രീതിയാണ്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്ക് 51 കോടി രൂപയാണ് ധൊലാക്കിയ ബോണസായി തന്റെ ജീവനക്കാര്‍ക്ക് നല്‍കിയത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QjXsLO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages