ഊർജമേഖലയിൽ വൻ തൊഴിൽ നഷ്ടം: സന്ദീപ‌് പൈ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

ഊർജമേഖലയിൽ വൻ തൊഴിൽ നഷ്ടം: സന്ദീപ‌് പൈ

തിരുവനന്തപുരം > ഫോസിൽ ഇന്ധനങ്ങളുടെ ഉൽപ്പാദനം കുറയുന്നത‌് വൻതോതിൽ തൊഴിൽ നഷ്ടത്തിന‌് വഴിവയ‌്ക്കുമെന്ന‌് മാധ്യമ പ്രവർത്തകനും ഗവേഷകനുമായ സന്ദീപ് പൈ. പല വികസിത രാജ്യങ്ങളിലും കൽക്കരി ഇന്ധനങ്ങളുടെ ഉൽപ്പാദനം നിലച്ചതിനെത്തുടർന്ന‌് 1.30 കോടി പേർക്ക‌് നേരിട്ട‌് തൊഴിൽ നഷ്ടമുണ്ടായി. 

തിരുവനന്തപുരത്ത‌് നടക്കുന്ന ട്രേഡ‌്‌യൂണിയൻസ‌് ഇന്റർ നാഷണൽ (എനർജി) കോൺഗ്രസ‌ിൽ പ്രവർത്തനമേഖലാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ഊർജമേഖലയിലുണ്ടാകുന്ന പരിവർത്തനങ്ങൾ ലോകത്തിന്റെ സാമൂഹ്യ രാഷ‌്ട്രീയ ഘടനയിലും മാറ്റങ്ങൾ ഉണ്ടാക്കും. ഇംഗ്ലണ്ടിൽ കൽക്കരി ഉൽപ്പാദനം ഏതാണ്ട‌് പൂർണമായി നിർത്തി. ചൈനയിൽ കൽക്കരി ഉൽപ്പാദനത്തിൽ വളർച്ചയില്ല. വികസിത രാജ്യങ്ങളെല്ലാം ഫോസിൽ ഇന്ധനത്തിൽനിന്നും പാരമ്പര്യേതര ഊർജസ്രോതസ്സുകളിലേക്ക‌് ശ്രദ്ധ തിരിക്കുകയാണ‌്. സൗരോർജം, തിരമാല, കാറ്റ‌് തുടങ്ങിയ പാരമ്പര്യേതര സ്രോതസ്സുകളിൽനിന്നുള്ള ഊർജ ഉൽപ്പാദനം പാരമ്പര്യ ഊർജോൽപ്പാദനത്തേക്കാൾ പതിന്മടങ്ങ‌് തൊഴിലവസരങ്ങൾ നൽകുന്നുണ്ടെങ്കിലും പൂർണസമയ ജോലിയും സ്ഥിരജോലിയും ഇല്ലാതാക്കും. അറ്റകുറ്റപ്പണി, ശുചീകരണം തുടങ്ങിയ ജോലികളാകും കൂടുതലായുണ്ടാകുക. പാരമ്പര്യ ഉൗർജമേഖലയിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും പുതിയ ഊർജമേഖലകളിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷയുമാണ‌് ഉൗർജമേഖലയിലെ തൊഴിലാളി സംഘടനകളുടെ പ്രധാന കടമ. കോസ്‌റ്റാറിക്ക, ഐസ‌്‌ലൻഡ‌് തുടങ്ങിയ രാജ്യങ്ങൾ മിക്കവാറും പൂർണമായി പാരമ്പര്യേതര ഊർജസ്രോതസ്സുകളിലേക്ക‌് മാറ്റി. 1990നുശേഷം സൗരോർജ ഉപയോഗത്തിൽ 44 ശതമാനം വളർച്ചയാണ‌് ഉണ്ടായത‌്. കാറ്റിൽനിന്നുള്ള ഊർജോൽപ്പാദനം 24 ശതമാനം വർധിച്ചു.

ആഗോള താപനത്തിന്റെ കാരണത്തിൽ 78 ശതമാനവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ‌്.  ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിൽ മുന്നിൽ വികസിത രാജ്യങ്ങളാണെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തം കൂടുതൽ അനുഭവിക്കുന്നത‌് ആഫ്രിക്കയിലെയും ഏഷ്യയിലെയും അവികസിത രാജ്യങ്ങളാണ‌്‐സന്ദീപ‌് പൈ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Qo51ll
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages