തീരുമാനിച്ചത‌് ക്യാമ്പസ‌് ഫ്രണ്ട‌് ജില്ലാ കമ്മിറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

തീരുമാനിച്ചത‌് ക്യാമ്പസ‌് ഫ്രണ്ട‌് ജില്ലാ കമ്മിറ്റി

അഭിമന്യു വധം: തീരുമാനിച്ചത‌് ക്യാമ്പസ‌് ഫ്രണ്ട‌് ജില്ലാ കമ്മിറ്റി

മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കൊലപ്പെടുത്തിയത‌് ക്യാമ്പസ‌് ഫ്രണ്ട‌് ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണെന്ന‌് കുറ്റപത്രം. കേസിലെ ആദ്യഘട്ട കുറ്റപത്രത്തിലാണ‌് ഇക്കാര്യം ചൂണ്ടിക്കാട്ടിയത‌്.  അന്വേഷണ ഉദ്യോഗസ്ഥനായ കൺട്രോൾ റൂം എസിപി എസ‌് ടി സുരേഷ‌്കുമാറാണ‌് ചൊവ്വാഴ‌്ച എറണാകുളം ജുഡീഷ്യൽ ഫസ‌്റ്റ‌് ക്ലാസ‌് മജിസ‌്ട്രേട്ട‌് (2) കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത‌്.  ഒന്നുമുതൽ 16 വരെയുള്ള പ്രതികളെ ഉൾപ്പെടുത്തിയാണ‌് ആദ്യഘട്ട കുറ്റപത്രം. 16 പേരും അഭിമന്യുവിന‌് കുത്തേൽക്കുമ്പോൾ സ്ഥലത്തുണ്ടായവരാണ‌്. ഇതിൽ ഏഴുപേർ ഒളിവിലാണ‌്. ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടുത്തി രണ്ടാംഘട്ട കുറ്റപത്രം പിന്നീട് നൽകും. 

കേസിൽ 26 പ്രതികളും 125 സാക്ഷികളുമുണ്ട്.  ഇതിൽ 19 പേർ പിടിയിലായി. ഒളിവിൽ കഴിയുന്ന ഏഴുപേർക്കെതിരെ ലുക്ക‌് ഔട്ട‌് നോട്ടീസ‌് നൽകി.  ഗൂഢാലോചനയെക്കുറിച്ചും പ്രതികൾക്ക‌് അഭയം നൽകിയവരെക്കുറിച്ചുമുള്ള അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട‌്. അത‌് പൂർത്തിയാകുന്നമുറയ‌്ക്ക‌് രണ്ടാംഘട്ട കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.  മുഖ്യപ്രതി ഒളിവിൽ കഴിയുന്ന സാഹചര്യത്തിൽ റിമാൻഡിലുള്ളവർ ജാമ്യത്തിൽ ഇറങ്ങുന്നത‌് തെളിവുനശിപ്പിക്കാൻ വഴിയൊരുക്കുമെന്ന നിഗമനത്തിലാണ‌് കുറ്റപത്രം ഉടൻ സമർപ്പിച്ചത്. അഭിമന്യു കൊല്ലപ്പെട്ട‌് 86 ദിവസം പൂർത്തിയാകുമ്പോഴാണിത‌്.

കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘംചേരൽ, മാരകമായി ആയുധം ഉപയോഗിക്കൽ,  മാ​ര​ക​മാ​യി മു​റി​വേ​ൽ​പി​ക്ക​ൽ, തെ​ളി​വ്​ ന​ശി​പ്പി​ക്ക​ൽ എന്നിവ ഉൾപ്പടെ 13 വകുപ്പുകളാണ‌് പ്രതികൾക്കെതിരെ ചുമത്തിയത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2xTjehB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages