തിരുവനന്തപുരം
കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രൻ എംപി വ്യാഴാഴ്ച ചുമതലയേൽക്കും. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പകൽ 12ന് നടക്കുന്ന ചടങ്ങിൽ സ്ഥാനം ഒഴിയുന്ന അധ്യക്ഷൻ എം എം ഹസ്സൻ അധികാരം കൈമാറും.
വർക്കിങ‌് പ്രസിഡന്റുമാരായി കെ സുധാകരൻ, എം ഐ ഷാനവാസ് എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരും യുഡിഎഫ് കൺവീനറായി ബെന്നി ബഹനാൻ, കെപിസിസി പ്രചാരണ വിഭാഗം ചെയർമാനായി കെ മുരളീധരൻ എംഎൽഎ എന്നിവരും വ്യാഴാഴ‌്ച ചുമതല ഏറ്റെടുക്കും. വ്യാഴാഴ‌്ച വൈകിട്ട‌് ആറിന് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ചേരും.
ബുധനാഴ്ച പകൽ 1.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന് തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
from Kerala || Deshabhimani Online News https://ift.tt/2zvphLG
via IFTTT
No comments:
Post a Comment