പൂക്കോട്ടുംപാടം (മലപ്പുറം) > അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി പി ഐ എമ്മിന്. പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന യുഡിഎഫിലെ സി സുജാതക്കെതിരെ സിപിഐ എം അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടർന്നാണ് ഇവിടെ ഭരണമാറ്റം ഉണ്ടായത്. അമരമ്പലത്ത് 18 വർഷത്തെ യുഡിഎഫ് ദുർഭരണത്തിനാണ് ഇതോടെ സമാപനമായത്.
19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫിന് 10 അംഗങ്ങളും , സിപിഐ എമ്മിന് 9 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിൽ യുഡിഎഫിലെ സ്ഥിരം സമിതി അധ്യക്ഷ അനിതാ രാജു ഗ്രാമപഞ്ചായത്ത് അംഗത്വവും, , മറ്റൊരു അംഗം ടി പി ഹംസ കോൺഗ്രസ് പാർട്ടി അംഗത്വവും, പാർട്ടി നേതൃത്വവും രാജിവെക്കുകയും ചെയ്തിരുന്നു. തുടർന്ന് ചൊവ്വാഴ് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ സിപിഐ എമ്മിന്റെ മുഴുവൻ അംഗങ്ങളും, കോൺഗ്രസിൽ നിന്നും രാജിവെച്ച അംഗം ടി പി ഹംസയും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തതോടെ 19ൽ 10 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അവിശ്വാസ പ്രമേയ ചർച്ച വിജയിക്കുകയായിരുന്നു.
മറ്റ് യുഡിഎഫ് അംഗങ്ങൾ ചർച്ചയിൽ നിന്നും വിട്ടു നിന്നു. കാളികാവ് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ പി കേശവദാസ്, അമരമ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ശിവദാസൻ നായർ അവിശ്വാസ പ്രമേയ ചർച്ചയുടെ നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. ചർച്ചയുടെ വിജയത്തിനു ശേഷം എൽഡിഎഫ് പ്രവർത്തകർ പൂക്കോട്ടുംപാടം ടൗണിൽ പ്രകടനവും നടത്തി. പ്രകടനത്തിന് സിപിഐ എം നിലമ്പൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി ഇ പത്മാക്ഷൻ, അമരമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി കെ അനന്തകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
from Kerala || Deshabhimani Online News https://ift.tt/2OMakKk
via IFTTT
No comments:
Post a Comment