പ്രമുഖ സിപിഐ എം നേതാവ് വി ടി രവീന്ദ്രന്‍ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

പ്രമുഖ സിപിഐ എം നേതാവ് വി ടി രവീന്ദ്രന്‍ അന്തരിച്ചു

ബത്തേരി > തമിഴ്‌നാട് നീലഗിരിയിലെ പ്രമുഖ സിപിഐ എം നേതാവ് വി ടി രവീന്ദ്രന്‍ (68) നിര്യാതനായി. സംസ്‌കാരം വൈകീട്ട് നാലിന് അമ്പലമൂല വട്ടക്കൊല്ലിയിലെ വീട്ടുവളപ്പില്‍ നടക്കും.  സിപിഐ എം നീലഗിരി ജില്ലാ സെക്രട്ടറിയറ്റംഗം, ജില്ലാ കമ്മിറ്റി അംഗം, ഗൂഡല്ലൂര്‍ താലൂക്ക് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച വി ടി ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട വി ടി രവീന്ദ്രന്‍  ഗൂഢല്ലൂര്‍ പഞ്ചായത്ത് യൂണിയനിലേക്കും സിപിഐ എം പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.


13 വര്‍ഷം സിപിഐ എം ഗൂഢല്ലൂര്‍ ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച രവീന്ദ്രന്‍ നിലവില്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. സിപിഐ എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും ആഹ്വാനം ചെയ്ത നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍വാസം ഉള്‍പ്പെടെ നേരിടേണ്ടി വന്നിട്ടുണ്ട്. ഭാര്യ കമല, മക്കള്‍ രജീഷ്, രജിത

 



from Kerala || Deshabhimani ​Online ​News https://ift.tt/2MYyj7e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages